Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വികസന കാഴ്ചകളുമായി വീഡിയോ വാൻ മണ്ഡലങ്ങളിലേക്ക്

text_fields
bookmark_border
ചൊവ്വാഴ്ച പര്യടനം ആരംഭിക്കും
വികസന കാഴ്ചകളുമായി വീഡിയോ വാൻ മണ്ഡലങ്ങളിലേക്ക്
cancel

കൊച്ചി: നവ കേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിന്റെ പ്രചാരണാർഥം ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വികസന കാഴ്ചകളുമായി വീഡിയോ വാൻ ചൊവ്വാഴ്ച മുതൽ ജില്ലയിൽ പര്യടനം ആരംഭിക്കും.

സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ വാൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ അഞ്ചു മുതൽ ഏഴ് വരെ മൂന്ന് ദിവസങ്ങളിലായി എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രധാന സ്ഥലങ്ങളിൽ വീഡിയോ വാൻ എത്തും.

ഡിസംബർ അഞ്ചു ചൊവ്വാഴ്ച അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്ന് വീഡിയോ വാൻ പര്യടനം ആരംഭിക്കും തുടർന്ന് ആലുവ, പറവൂർ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തും. രണ്ടാം ദിവസം ഡിസംബർ ആറ് ബുധനാഴ്ച വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര നിയോജക മണ്ഡലങ്ങളിൽ വീഡിയോ വാൻ എത്തും. മൂന്നാം ദിവസം ഡിസംബർ ഏഴിന് പിറവം,കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ,കോതമംഗലം നിയോജകമണ്ഡലങ്ങളിൽ വീഡിയോ വാൻ പര്യടനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - To video van areas with developmental views
Next Story