Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’; പ്രഭാഷണ പരമ്പരയുമായി മന്ത്രി ഗണേഷ്​ കുമാർ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സംവദിക്കുന്നതാണ് പരിപാടി
kb ganesh kumar
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സംവദിക്കാൻ പ്രഭാഷണ പരിപാടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടിൽ നാലു ഭാഗങ്ങളായാണ് പ്രഭാഷണ പരമ്പര. ഓരോ ദിവസവും ഓരോ വിഭാഗം ജീവനക്കാർക്കായാണ് എപ്പിസോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ ദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് കണ്ടക്ടർ വിഭാഗം ജീവനക്കാരുമായാണ് സംവാദം. മുൻ സി.എം.ഡി ബിജു പ്രഭാകർ സമാന സ്വഭാവത്തിൽ കെ. എസ്.ആർ.ടി.സിയിലെ വിഷയങ്ങളും പ്രതിസന്ധികളും എപ്പിസോഡുകളായി ഫേസ്ബുക്കിലൂടെ ജനങ്ങളുമായി സംവദിച്ചിരുന്നു.

വിഡിയോ പ്രഭാഷണങ്ങളിൽ തൊഴിലാളിവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടതിനെ തുടർന്ന് സർക്കാർ ഇടപെട്ട് പ്രഭാഷണം പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. അന്ന് ഓരോ വിഷയങ്ങളായിരുന്നു എപ്പിസോഡുകളെങ്കിൽ ഇപ്പോൾ ഓരോ എപ്പിസോഡുകളിലും ഓരോ വിഭാഗം ജീവനക്കാരെയാണ് അഭിസംബോധന ചെയ്യുന്നതെന്നതാണ് വ്യത്യാസം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - To learn about employees; Minister Ganesh Kumar with lecture series
Next Story