Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​ർ​ണ​ക്കൊ​ള്ള:...

സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​സ്.​ഐ.​ടി​ക്ക്​ ര​ണ്ടാ​ഴ്ച​കൂ​ടി സ​മ​യം

text_fields
bookmark_border
സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​സ്.​ഐ.​ടി​ക്ക്​ ര​ണ്ടാ​ഴ്ച​കൂ​ടി സ​മ​യം
cancel

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ര​ണ്ടാ​ഴ്ച​കൂ​ടി സ​മ​യം ന​ൽ​കി ഹൈ​കോ​ട​തി. ജാം​ഷ​ഡ്പു​രി​ലെ നാ​ഷ​ന​ൽ മെ​റ്റ​ല​ർ​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്ന്​ ലോ​ഹ​പ്പാ​ളി​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് സ​മ​യം നീ​ട്ടി​ന​ൽ​കി​യ​ത്.

പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കാ​ൻ 10 ദി​വ​സം​കൂ​ടി വേ​ണ്ടി​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. ശ​ശി​ധ​ര​ൻ അ​റി​യി​ച്ച സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഉ​ത്ത​ര​വ്. രാ​ജ്യ​ത്തെ മ​റ്റ് ലാ​ബു​ക​ളി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി അ​റി​യാ​ൻ റി​പ്പോ​ർ​ട്ട് അ​നി​വാ​ര്യ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, കേ​സ് വീ​ണ്ടും ജൂ​ൺ എ​ട്ടി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

എ​ക്സ്-​റേ ഫ്ലൂ​റ​സെ​ൻ​സ് സ്പെ​ക്ട്രോ​സ്കോ​പ്പി, ഇ​ൻ​ഡ​ക്റ്റി​വ് ക​പ്പി​ൾ​ഡ് പ്ലാ​സ്മ മാ​സ് സ്പെ​ക്ട്രോ​മെ​ട്രി, ഒ​പ്റ്റി​ക്ക​ൽ എ​മി​ഷ​ൻ സ്പെ​ക്ട്രോ​സ്കോ​പ്പി തു​ട​ങ്ങി ജാം​ഷ​ഡ്പു​ർ ലാ​ബി​ൽ 36 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രി​ശോ​ധ​ന​ക​ളു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ സ്വ​ർ​ണം പൂ​ശി​യ​തി​ലെ കൃ​ത്യ​ത, അ​ള​വ്, ചെ​മ്പ് ത​കി​ടു​ക​ളി​ൽ മാ​റ്റം​വ​രു​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രൂ​വെ​ന്ന് എ​സ്.​ഐ.​ടി കോ​ട​തി​യെ അ​റി​യി​ച്ചു. 2025 സെ​പ്റ്റം​ബ​റി​ൽ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ലെ സ്വ​ർ​ണം പൊ​തി​ഞ്ഞ ചെ​മ്പ് ത​കി​ടു​ക​ൾ നീ​ക്കം ചെ​യ്ത​തി​ൽ ആ​ർ​ക്കെ​ല്ലാം പ​ങ്കു​ണ്ടെ​ന്നും ഇ​തി​നു ശേ​ഷ​മേ വി​ല​യി​രു​ത്താ​നാ​കൂ. പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തും പ്ര​തി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തും ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും എ​സ്.​ഐ.​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 391 സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ രേ​ഖ​ക​ളു​ടെ​യും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും എ​സ്.​ഐ.​ടി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold TheftinvestigationSITKerala News
News Summary - Gold theft: SIT gets two more weeks to complete investigation
Next Story