പ്രതാപന് പി.എഫ്.ഐ ബന്ധം വീണ്ടും ആരോപിച്ച് കെ. സുരേന്ദ്രൻ
text_fieldsകെ. സുരേന്ദ്രൻ, ടി.എൻ. പ്രതാപൻ
തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. താൻ നേരത്തെ ഇത് പറഞ്ഞപ്പോൾ എന്തൊക്കെയോ ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു. ഒന്നുമുണ്ടായില്ല. വീണ്ടും പറയുകയാണെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തൃശൂരിന്റെ തീരമേഖലയിൽ മതഭീകരവാദികളെ ഇരുതോളിലുമേറ്റിയാണ് പ്രതാപൻ സ്നേഹ സന്ദേശയാത്ര നടത്തുന്നത്. തീരപ്രദേശത്ത് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. കേന്ദ്രത്തിൽ മന്ത്രിയില്ലാതെതന്നെ തൃശൂരിനായി മോദി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു. തൃശൂരിൽനിന്ന് ഒരു മന്ത്രി കൂടി ഉണ്ടായാൽ വലിയ കാര്യങ്ങൾ നേടാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

