Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എൻ.എ ഖാദറിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം നുണയെന്ന് ടി.എൻ പ്രതാപൻ

text_fields
bookmark_border
കളവ് പറയുന്നതിന്‍റെ ഉസ്താദാണ് മുഖ്യമന്ത്രി
TN Prathapan
cancel

തൃശൂർ: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം നുണയെന്ന് ടി.എൻ പ്രതാപൻ എം.പി. കളവ് പറയുന്നതിന്‍റെ ഉസ്താദാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി വിഭാഗീതയുടെ മതിൽ കെട്ടുന്നുവെന്നും പ്രതാപൻ ആരോപിച്ചു.

ബി.െജ.പി വോട്ട് ആകർഷിക്കുന്ന പ്രകടനമാണ് കെ.എൻ.എ ഖാദർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഗുരുവായൂരില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി ധാരണ ഉറപ്പിച്ചു. ഗുരുവായൂരില്‍ യു.ഡി.എഫ് ജയിക്കുമെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.

മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി വോട്ടിനായി ബി.ജെ.പി വക്താവിനെ പോലെയാണ് സംസാരിക്കുന്നത്. മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാറിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TN Prathapan said that the Chief Minister's remark against KNA Khader was a lie
Next Story