ജയം ഉറപ്പ് –ടി.എന്‍. പ്രതാപന്
text_fieldsതൃശൂര്‍: കെ.പി.സി.സി യോഗത്തില്‍ തൃശൂരിലെ വിജയത്തെക്കുറിച്ച് താന്‍ ആശങ്ക പ്രകടിപ്പി ച്ചെന്ന വാർത്ത ശരിയല്ലെന്ന് സ്ഥാനാർഥിയും ഡി.സി.സി പ്രസിഡൻറുമായ ടി.എന്‍. പ്രതാപന് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്നും 25,000ത്തിനുമുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ഥിയായി വന്നതോടെ കുറച്ചു വോട്ടിെൻറ മാറ്റം വന്നിട്ടുണ്ടാകും. എന്നാലും ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തു പോകും. ഹിന്ദുക്കളുടെ വോട്ടുകള്‍ സുരേഷ് ഗോപിക്ക് പോെയന്ന് പറയുന്നത് ശരിയല്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിംങ്ങളുടെയുമൊക്കെ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ശരിയല്ല. ആലത്തൂരും ചാലക്കുടിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുെമന്നും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുെണ്ടന്ന് അദ്ദേഹം പറഞ്ഞു.
