Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദു വോട്ടിൽ...

ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി പ്രതാപൻ

text_fields
bookmark_border
ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി പ്രതാപൻ
cancel

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി തൃശൂരിലെ കോൺഗ്രസ്​ സ്​ഥാനാ ർഥി ടി.എൻ. പ്രതാപൻ. സുരേഷ്‌ ഗോപി സ്ഥാനാർഥിയായി വന്നത് തൃശൂരിലെ മത്സരം പ്രവചനാതീതമാക്കിയെന്ന് അദ്ദേഹം കെ.പി.സി.സ ി നേതൃയോഗത്തിൽ പറഞ്ഞു. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന്​ അനുകൂലമായി.

രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതി​​െൻറ ഇര താനാണെന്ന് പ്രതാപന്‍ പറഞ്ഞു. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന്​ വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ട്​ ഭൂരിപക്ഷത്തിന്​ താന്‍ വിജയിക്കുമായിരുന്നു. സുരേഷ്‌ ഗോപി വരികയും തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചര്‍ച്ചയാക്കുകയും ചെയ്തത് ഹിന്ദു വോട്ടില്‍ മാറ്റിമറിച്ചിലുകള്‍ ഉണ്ടാക്കി.

എൻ.എസ്​.എസ്​ അനുകൂലമായിരുന്നെങ്കിലും സമുദായാംഗങ്ങളിൽ ശബരിമലയുടെ പേരിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞു. ദലിത്​ വോട്ടുകളിലും ഇതു പ്രകടമായിരുന്നു. ഹിന്ദു വോട്ടുകളിലുണ്ടായ അടിയൊഴുക്കി​​െൻറ കോട്ടം ആർക്കാണെന്നറിയാൻ വോ​െട്ടണ്ണൽ വരെ കാത്തിരിക്കണം. സമീപ മണ്ഡലങ്ങളായ ചാലക്കുടിയിലും ആലത്തൂരും വിജയിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

പ്രതാപ​​െൻറ വിജയം ഉറപ്പാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അദ്ദേഹം വിനയനാകുകയാണെന്ന് നേതാക്കള്‍ പരിഹാസരൂപേണ പറഞ്ഞു. ഡി.സി.സി പ്രസിഡൻറുമാര്‍ മാത്രമാണ് യോഗത്തില്‍ സംസാരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊക്കെ 23നുശേഷം ചര്‍ച്ചചെയ്യാമെന്ന്​ തീരുമാനിച്ചു. കാസർകോടും പാലക്കാടും അടക്കം മറ്റ്​ 19 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന്​ ഡി.സി.സി പ്രസിഡൻറുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsTN PratapanTrissur Constituency
News Summary - TN Pratapan suspect on Trisur Victory -Kerala news
Next Story