Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Collecting Swab Samples
cancel
Homechevron_rightNewschevron_rightKeralachevron_right...

​േകരളത്തിൽനിന്നുള്ളവർക്ക്​ കോവിഡ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കി ബംഗാളും തമിഴ്​നാടും

text_fields
bookmark_border

കൊൽക്കത്ത: കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ളവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കി ബംഗാളും തമിഴ്​നാടും. തമിഴ്​നാട്ടിലെത്തുന്നവർക്ക്​ ഏഴുദിവസത്തെ ക്വാറന്‍റീനും വേണം.

കേരളത്തിനുപുറമെ മഹാരാഷ്​ട്ര, കർണാടക, തെലങ്കാന സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്കും​ ബംഗാളിൽ ഫെബ്രുവരി 27 മുതൽ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണം.

വിമാനം പുറപ്പെടുന്നതിന്​ മുമ്പ്​ 72 മണിക്കൂറിന​കമെടുത്ത ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ യാത്രക്കാരുടെ കൈവശം സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ്​ പുറ​ത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

തമിഴ്​നാടും കർണാടകവും അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽനിന്നുള്ളവർക്ക്​ നേരത്തേ ഡൽഹിയും കർണാടകയും നേരത്തേ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർ​ബന്ധമാക്കാൻ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalTamil naduCovid In Kerala
News Summary - ​TN and Bengal Makes Negative Covid Report Mandatory For Arrivals From Kerala
Next Story