നിലമ്പൂരിൽ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
text_fieldsമമത ബാനർജി
കൊൽക്കത്ത: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടെ പാർട്ടി ചിഹ്നത്തിലാകും അൻവർ മത്സരിക്കുക എന്നത് ഉറപ്പായി.
നിലമ്പൂരിൽ മത്സരിക്കാനില്ലെന്നായിരുന്നു അൻവറിന്റെ പ്രഖ്യാപനം. എന്നാൽ അതിൽ നിന്ന് മലക്കം മറിഞ്ഞ് ഞായറാഴ്ച രാവിലെ മത്സരിക്കുന്ന കാര്യം വാർത്തസമ്മേളനം നടത്തി അറിയിക്കുകയായിരുന്നു. താൻ മത്സരിക്കുകയാണെങ്കിൽ മമത ബാനർജിയും 10 മന്ത്രിമാരും പ്രചാരണത്തിന് എത്തുമെന്നും അൻവർ അവകാശപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

