Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റയിലൂടെ വൈറലായ ടി.കെ. നഗർ രൗദ്രഭാവം പൂണ്ടത് നിമിഷങ്ങൾക്കകം; അഞ്ചുപേരുടെ ജീവനെടുത്ത് മരണക്കെണിയായി; 27 പേരെ നാട്ടുകാർ രക്ഷിച്ചു

text_fields
bookmark_border
tk nagar colony
cancel
camera_alt

പൂക്കോട്ടുംപാടം ടി.കെ നഗർ. കോളനി കോട്ടപ്പുഴ (ഫയൽചിത്രം), ഞായറാഴ്ച വൈകുന്നേരമുണ്ടായ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യം

പൂക്കോട്ടുംപാടം (നിലമ്പൂർ): ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബിലൂടെയും വൈറലായ പ്രകൃതി രമണീയമായ ടി.കെ. നഗർ ഇന്നലെ രൗദ്രഭാവം പൂണ്ട് ജീവനെടുത്തത് നിമിഷങ്ങൾക്കകം. അവധിദിനമായ ഇന്നലെ മലപ്പുറം ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് പ്രകൃതിഭംഗി ആസ്വദിക്കാനും കുളിക്കാനുമായി കോട്ടപ്പുഴയുടെ വിവിധ ഭാഗങ്ങളിലെത്തിയത്. ഇവരാണ് കലിതുള്ളിയെത്തിയ പുഴയിൽ കുടുങ്ങിയത്.

മലവെള്ളപ്പാച്ചിലിൽ പുഴമധ്യത്തിൽ കുടുങ്ങിയ 27ഓളം പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി കരയിലെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.. ഞായറാഴ്ച വൈകീട്ടുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിലാണ് നിരവധി വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവർക്ക് വേണ്ടി രാത്രി ഒമ്പതര വരെ തെരച്ചിൽ നടത്തി. തെരച്ചിൽ രാവിലെ പുനരാരംഭിച്ചു.

ഒളർവട്ടം കനാൽ മുതൽ ടി.കെ കോളനി വരെയുള്ള ഭാഗങ്ങളിൽ, പ്രത്യേകിച്ച് കെട്ടുങ്ങൽ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര മലവാരം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. എന്നാൽ, മലയോര മേഖലയിൽ പെയ്ത മഴയെത്തുടർന്ന് പുഴയിൽ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. കുത്തനെയുള്ളതും പാറക്കല്ലുകൾ നിറഞ്ഞതുമായ കോട്ടപ്പുഴ പെട്ടെന്ന് അപകടകാരിയായി മാറി. വെള്ളം ഉയർന്നതോടെ മറ്റിടങ്ങളിലേക്ക് രക്ഷപ്പെടാൻ കഴിയാതെ പലരും പുഴമധ്യത്തിലെ പാറക്കെട്ടുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ പൊലീസും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുഴമധ്യത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം തുടർനടപടികൾക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മലയോര മേഖലയിലെ പുഴകളിൽ പെട്ടെന്നുള്ള നീരൊഴുക്കിന് സാധ്യതയുള്ളതിനാൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TK Nagar viral on Instagram, turns death trap in moments
Next Story