Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.കെ. മുഹ്‌യുദ്ദീൻ...

ടി.കെ. മുഹ്‌യുദ്ദീൻ ഉമരി നിര്യാതനായി

text_fields
bookmark_border
ടി.കെ. മുഹ്‌യുദ്ദീൻ ഉമരി നിര്യാതനായി
cancel

തിരൂരങ്ങാടി: കേരള ജം‌ഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറും തിരൂരങ്ങാടി മുസ്​ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡൻറുമായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരി (84) നിര്യാതനായി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപകാംഗമാണ്. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ്​, കെ.എൻ.എം സംസ്ഥാന കമ്മിറ്റിയംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡൻറ്​, തിരൂരങ്ങാടി ലൈബ്രറി പ്രസിഡൻറ്​ തുടങ്ങിയ സ് ഥാനങ്ങൾ വഹിച്ചു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്​ കീഴിലെ അഞ്ചാം തരം തജ്​വീദ് പാഠപുസ്തക രചയിതാവ്, പുളിക്കൽ ജാമിഅ സലഫിയ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുസ്​ലിം നവോത്ഥാ‍ന നായകരിലൊരാളായ കെ.എം. മൗലവിയുടെയും ‌മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ ഫാത്തിമക്കുട്ടിയുടെയും നാലാമത്തെ മകനാണ്​. തിരൂരങ്ങാടിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്​ ശേഷം ഉമറാബാദ് ദാറുസ്സലാമിൽനിന്ന് ഒന്നാം റാങ്കോടെ ഉമരി ബിരുദം നേടി. 1969ൽ അഫ്ദലുൽ ഉലമ ബിരുദവും കരസ്ഥമാക്കി. തൊടികപ്പുലം ജുമു‌അത്ത് പള്ളിയിൽ അധ്യാപക വിദ്യാർഥിയായിരുന്നു. പല മദ്​റസകളിലും സ്കൂളുകളിലും അധ്യാപകനായി ജോലിചെയ്തു. വളവന്നൂർ അറബിക് കോളജിൽ പത്ത് വർഷത്തോളം അധ്യാപകനായിരുന്നു. 1988ൽ വിരമിച്ചു. വിവിധ പള്ളികളിൽ ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഹ്കാമു തജ്‌വീദ്, ഹജ്ജ്, ഉം‌റ സിയാറത്ത് തുടങ്ങിയ പുസ്തകങ്ങളും വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: എം. സൈനബ അരീക്കോട് (റിട്ട. അധ്യാപിക). മക്കൾ: ശമീമ (റിട്ട. എച്ച്.എം), സുബൈദ (ഒ.എച്ച്.എസ്, തിരൂരങ്ങാടി), ജബാന (നിർമല എച്ച്.എസ്.എസ് എരുമമുണ്ട), മാജിദ, സന, യഹ്‌യ, നൗഫൽ, റഷാദ്. മരുമക്കൾ: പരേതനായ എൻ.പി. അലി ഹസൻ (എരുമമുണ്ട), എം.ഐ. അബ്​ദുറഹ്​മാൻ (റിട്ട. ​െലക്ചറർ, പി.എസ്.എം.ഒ കോളജ്​ തിരൂരങ്ങാടി), എ.ബി. മുഹമ്മദ്, കെ.എം. അബ്​ദുൽ കബീർ (കയ്​പമംഗലം), അബ്​ദുൽ റസാഖ് (കുനിയിൽ), ഷമീറ, ലീന, സഹീറ. മയ്യിത്ത് വ്യാഴാഴ്​ച രാവിലെ എട്ട്​ മുതൽ തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നമസ്കാരം രാവിലെ 11ന്​ യതീംഖാന മസ്ജിദിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstk muyudhin umari
News Summary - tk muyudhin umari- kerala news
Next Story