Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​ ബോർഡ്​...

വഖഫ്​ ബോർഡ്​ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ടി.കെ. ഹംസ

text_fields
bookmark_border
tk hamza
cancel

കോഴിക്കോട്​: വഖഫ്​ ബോർഡ്​ പ്രവർത്തനം പ്രതിസന്ധിയിലാവാനുള്ള പ്രധാന കാരണം കോവിഡ്​ ലോക്​ഡൗണാണെന്ന്​ ചെയർമാൻ ടി.കെ. ഹംസ. വിരമിക്കൽ പ്രായം കഴിഞ്ഞും സ്​ഥാനത്ത്​ തുടരുന്ന സി.ഇ.ഒ (ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസർ) ബി.എം. ജമാലിനെ മുന്നിൽ നിർത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

സി.ഇ.ഒയുമായുള്ള നിയമയുദ്ധം കാരണം മൂന്നുമാസമായി വഖഫ്​ ബോർഡ്​ യോഗങ്ങളൊന്നും ചേരാത്തതും പ്രവർത്തനം സ്​തംഭനാവസ്​ഥയിലായതും ഇന്നലെ മാധ്യമം റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതിനുള്ള പ്രതികരണമായാണ്​ ചെയർമാ​‍െൻറ പ്രസ്​ താവന. വഖഫ്​ ബോർഡിലെ മറ്റു​ ജീവനക്കാരെ പോലെയല്ല സി.ഇ.ഒ. ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നത്​ വഖഫ്​ ബോർഡാണ്​. വഖഫ്​ നിയമ പ്രകാരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആണ്​. സി.ഇ.ഒയെ നിയമിച്ചത്​ സംസ്​ഥാന സർക്കാറാണ്​. 2001ലെ വഖഫ്​​ ​ആക്​ട്​ 23-ാം വകുപ്പിൽ ഇത്​ വ്യക്തമാക്കുന്നുണ്ട്​.

അതുകൊണ്ടുതന്നെ സി.ഇ.ഒ സർക്കാർ​ ജീവനക്കാരനാണ്​. കേരളത്തിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആണ്​. എന്നാൽ, ഇത്​ പരിഗണിക്കാതെ സർവിസിൽ തുടരാനാണ്​ അദ്ദേഹം ശ്രമിച്ചത്​. സർക്കാർ വിരമിക്കൽ നോട്ടീസ്​ നൽകിയിട്ടും അംഗീകരിക്കാതെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ ഉത്തരവ്​ അംഗീകരിക്കുകയും ചെയ്​തു. ഇതിനെതിരെ സുപ്രീംകോടതിയിൽനിന്ന്​ ലഭിച്ച താൽക്കാലിക ഉത്തരവി​ലാണ്​ അദ്ദേഹം സർവിസിൽ തുടരുന്നത്​. താമസിയാതെ സുപ്രീംകോടതിയുടെ അന്തിമ വിധിയും വരുന്നമുറക്ക്​ എല്ലാ പ്രതിസന്ധിയും നീങ്ങുമെന്നും ടി.കെ. ഹംസ പറഞ്ഞു.

ബോർഡി​‍െൻറ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻപിടിക്കേണ്ടത്​ സി.ഇ.ഒയാണ്​. സർക്കാർ നിയമത്തിന്​ വിരുദ്ധമായി സർവിസിൽ തുടരുന്ന വ്യക്​തിയെ മുന്നിൽ നിർത്തി ബോർഡ്​ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവാനൊക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardTK Hamza
News Summary - TK Hamza React to Kerala Waqf Board Issues
Next Story