ടൈറ്റാനിയം അഴിമതി: കേസ് ജൂലൈ ഒമ്പതിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം പ്രത്യേ ക വിജിലൻസ് കോടതി ജൂലൈ ഒമ്പതിലേക്ക് മാറ്റി. കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് എന് താണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. മൂന്നു മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതല്ലാതെ അഴിമതിയിൽ ഇത്തരം ഇടപെടലുണ്ടോ എന്നത് വ്യക്തമാക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല.
2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിെൻറ അേന്വഷണം ആരംഭിച്ചത്.ടൈറ്റാനിയം പ്ലാൻറിെൻറ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിെൻറ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
