ടൈറ്റാനിയം കുഞ്ഞുമുഹമ്മദിെൻറ ഓർമകൾക്ക് ഒരുവർഷം
text_fieldsഅരീക്കോട്: ഓരോ ദിവസത്തെയും തിരക്കുകളിൽ ബാക്കിയാവുന്നത് ഫോണിെല മിസ്ഡ് കോളുകൾ മാത്രമാകും. എന്നും ഉപ്പാക്ക് ചോദിക്കാനുള്ളത് ഒരേ ചോദ്യമായിരുന്നു- ‘നീ എപ്പഴാ വരുന്നത്...’. വീട്ടിലെത്തിയാൽ വൈകിയതിനെക്കുറിച്ച് ഉപ്പ പരിഭവിക്കും. ഇങ്ങനെയായിരുന്നു കഴിഞ്ഞവർഷം ഇതേ തീയതി വരെ ഞങ്ങളുടെ ഓരോ ദിവസവും.
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ പിതാവിനെ പരിചരിക്കാൻ മുക്കത്തെ വീട്ടിൽനിന്ന് അരീക്കോട്ടേക്ക് ഇടക്കിടെ വരികയായിരുന്നു എെൻറ പതിവ്. സഹോദരങ്ങളും അങ്ങനെ തന്നെയായിരുന്നു. ഒരുവർഷം മുമ്പ് അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന ടൈറ്റാനിയം കുഞ്ഞുമുഹമ്മദിെൻറ മകൾ സനീറ കരുവാട്ട് ഒാർത്തെടുക്കുകയാണ് ആ കാലത്തെ. വിദേശത്തുള്ള മകനടക്കം നാല് മക്കളാണ് കുഞ്ഞുമുഹമ്മദിന്. ഭാര്യ ഹാജറയുടെയും മക്കളുടെയും സ്നേഹപൂർണമായ പരിചരണത്തിലായിരുന്നു രോഗശയ്യയിൽ കുഞ്ഞുമുഹമ്മദ്.
യുവതലമുറയെ വാർത്തെടുക്കണം, അരീക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ പരിശീലന ഗവേഷണ കേന്ദ്രം ആരംഭിക്കണം. ഇതൊക്കെയായിരുന്നു ഉപ്പ കണ്ട സ്വപ്നങ്ങൾ. നാടിനും ഫുട്ബാളിനുമായി കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കാതെയായിരുന്നു ഉപ്പയുടെ മടക്കം. 1967ൽ കാലിക്കറ്റ് സർവകലാശാല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഫാറൂഖ് കോളജ് വിദ്യാർഥി ഉപ്പയായിരുന്നു. പിന്നീട് സംസ്ഥാന ജൂനിയർ ടീമിലും തുടർന്ന് 1973ൽ ടൈറ്റാനിയത്തിെൻറ വിങ് ബാക്കിലെ കരുത്തായും മാറി.
അരീക്കോട്ടുകാരൻ കെ. കുഞ്ഞുമുഹമ്മദ് അങ്ങനെ ടൈറ്റാനിയം കുഞ്ഞുമുഹമ്മദായി. 1980 മുതൽ 1988 വരെ ടീം മാനേജറും ഉപ്പയായിരുന്നു. പതിവുപോലെ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. പെട്ടെന്ന് എല്ലാം നിശ്ചലമായ പോലെ ഉണ്ടായ പക്ഷാഘാതം ഉപ്പയുടെ ഒരു വശം തളർത്തി. മാസങ്ങൾ നീണ്ട ചികിത്സക്കും ആ തളർച്ച പൂർണമായി മാറ്റാനായില്ലെന്ന് സനീറ വിഷമത്തോടെ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
