Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈറ്റാനിയം കേസ്...

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ ശുപാർശ

text_fields
bookmark_border
ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ ശുപാർശ
cancel

തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം അ​ഴി​മ​തി കേ​സ്​ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ടാ​ൻ സ​ർ​ ക്കാ​ർ തീ​രു​മാ​നി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ എ​ന്നി​വ​ർ ആ​രോ​പ​ണ വി​ധേ​യ​രാ​യ​ കേ​സാ​ണി​ത്. ​ടൈ​റ്റാ​നി​യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ആ​രോ​പ​ണം. വി​ജി​ല​ൻ​സി​​​​െൻറ​യും സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം സി.​ബി.​െ​എ​ക്ക്​ വി​ടു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും ഇ​ബ്രാ​ഹിം കു​ഞ്ഞ് വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യി​രു​ന്ന 2004-06ലാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​ല്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തി​ല്‍ 256 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​നാ​ണ്​ ആ​ദ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 2006 ഒ​ക്​​ടോ​ബ​റി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​േ​പ്പാ​ൾ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു.

ഇ​ട​പാ​ടി​ൽ സ​ര്‍ക്കാ​റി​ന്​ 80 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ൻ​സി​ന്​ സാ​ധി​ച്ചി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ വി​ജി​ല​ൻ​സ്, ടൈ​റ്റാ​നി​യം മു​ൻ ചെ​യ​ര്‍മാ​ന്‍ ടി. ​ബാ​ല​കൃ​ഷ്ണ​ൻ, മു​ന്‍ എം.​ഡി​മാ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ ആ​റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​യാ​ക്കി. എ​ന്നാ​ൽ, വി​ജി​ല​ൻ​സി​​​​െൻറ അ​േ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ട്​ കോ​ട​തി ത​ള്ളി, തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം തൃ​പ്​​തി​ക​ര​മ​ല്ലെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​റി​ന്​ മു​ന്നി​ലും പ​രാ​തി വ​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം സി.​ബി.​െ​എ​ക്ക്​ വി​ടു​ന്ന​ത്. കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്ക് അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധം ഉ​ള്ള​തും കേ​സ് സി.​ബി.​ഐ​ക്ക് വി​ടാ​ൻ കാ​ര​ണ​മാ​ണെ​ന്ന്​ സ​ര്‍ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. കേ​സ് അ​ന്വേ​ഷി​ച്ച വി​ജി​ല​ൻ​സ് ഇ​ൻ​റ​ർ​പോ​ളി​​​​െൻറ ഉ​ൾ​പ്പെ​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ടൈറ്റാനിയം കേസ്
2004-06 ൽ ​മെ​റ്റ്കോ​ണ്‍ എ​ന്ന ക​മ്പ​നി​യു​ടെ റി​പ്പോ​ര്‍ട്ടി‍​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മാ​ലി​ന്യ​പ്ലാ​ൻ​റ്​ നി​ർ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ബ്രി​ട്ട​നി​ലെ വി.​എ ടെ​ക് വെ​ബാ​ഗ്, എ.​വി.​ഐ യൂ​റോ​പ്, ഫി​ൻ​ല​ൻ​ഡി​ലെ കെ​മ​റ്റോ​ർ എ​ക്കോ പ്ലാ​നി​ങ് ക​മ്പ​നി​ക​ൾ വ​ഴി​​ 86 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്തെ​ങ്കി​ലും ഒന്നു പോ​ലും ഇ​തു​വ​രെ സ്ഥാ​പി​ക്കാ​നാ​യി​ല്ല. യ​ന്ത്ര​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്​​തു. പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​റി​ലു​മു​ള്ള സ്വാ​ധീ​നം അ​ഴി​മ​തി​ക്കാ​യി വി​നി​യോ​ഗി​ച്ച​താ​യാ​ണ്​ അ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ ആ​രോ​പ​ണം.

സി.ബി.െഎ അന്വേഷണ ആവശ്യം മൂന്നാംതവണ
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ സംസ്ഥാന സർക്കാർ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെടുന്നത്​ ഇത്​ മൂന്നാം തവണ. 2014 ൽ ഇൗ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്​ എൽ.ഡി.എഫ്​ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മന്ത്രി ടി.എം. തോമസ്​ ​െഎസക്കാണ്​ ഇൗ വിഷയത്തിൽ രണ്ടുതവണ സി.ബി.​െഎ അന്വേഷണം എൽ.ഡി.എഫ്​ സർക്കാർ ആവശ്യപ്പെട്ടിരുന്നെന്നും അത്​ കേന്ദ്രസർക്കാർ നിരാകരിച്ചിരുന്നെന്നും വ്യക്തമാക്കുന്നത്​.
​എന്തുകൊണ്ട് എൽ.ഡി.എഫ്​ സർക്കാറി​​​െൻറ കാലത്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയില്ല എന്ന ന്യായമായ സംശയം ഇവിടെ ഉയരാം എന്ന്​ ലേഖനത്തിൽ ​െഎസക്​ വ്യക്തമാക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സിനെ അന്വേഷണചുമതല ഏല്‍പിച്ചിരുന്നു. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണെന്ന് അക്കാലത്തുതന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. വിദേശകമ്പനികള്‍ അടക്കം ഉള്‍പ്പെട്ട ഈ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതം എന്ന് എൽ.ഡി.എഫ്​ മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ടുതവണ ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ടൈറ്റാനിയം അഴിമതിയില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം രണ്ടുതവണയും കേന്ദ്രസര്‍ക്കാര്‍ നിരസി​െച്ചന്നാണ്​ ​െഎസക്​ വ്യക്തമാക്കിയിട്ടുള്ളത്​.

തെ​ളി​വ്​ ന​ൽ​കാം –കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ
ക​ക്കോ​ടി: ടൈ​റ്റാ​നി​യം കേ​സി​ൽ തെ​ളി​വ്​ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന്​ മു​ൻ മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ. ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും അ​ഴി​മ​തി​ക്ക്​ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ലേ​റി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​ഹ​സ​ന​മാ​ണെ​ന്നും ഇ​തു​ ഒ​ത്തു​ക​ളി​യാ​ണെ​ന്നും രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyCBItitanium case
News Summary - titanium case hand over to cbi
Next Story