Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​തീ​ക്ഷ​യു​ടെ...

പ്ര​തീ​ക്ഷ​യു​ടെ വി​സി​ല്‍ മു​ഴ​ങ്ങു​മോ?

text_fields
bookmark_border
പ്ര​തീ​ക്ഷ​യു​ടെ വി​സി​ല്‍ മു​ഴ​ങ്ങു​മോ?
cancel

തി​രൂ​ര്‍: ശോ​ച്യാ​വ​സ്ഥ​ക്കി​ടെ തി​രൂ​ര്‍ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ല്‍ പു​തി​യ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​യി ന​ഗ​ര​സ​ഭ തീ​രു​മാ​നം. ആ​റ് കോ​ടി രൂ​പ​യു​ടെ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ തി​രൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​നും വി​ക​സ​ന​പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​നു​മാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്​ ഡി.​പി.​ആ​ര്‍ ത​യാ​റാ​ക്കു​ക​യാ​ണ്. തി​രൂ​രു​കാ​രു​ടെ വ​ര്‍ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​വു​മോ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ തീ​രു​മാ​ന​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്.

ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ള സ്റ്റേ​ഡി​യ​ത്തി​ല്‍ ന​വീ​ക​ര​ണ, വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി. 2024 മാ​ര്‍ച്ചി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​റ് ലൈ​നു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക്ക് എ​ട്ട് ലൈ​നാ​ക്കു​ക, മൈ​താ​ന​ത്ത് പു​ല്ല് വെ​ച്ചു​പി​ടി​പ്പി​ക്കു​ക, ഗാ​ല​റി ന​വീ​ക​രി​ക്കു​ക, പ​ടി​ഞ്ഞാ​റ് ഗാ​ല​റി വ​ട​േ​ക്കാ​ട്ട്​ മാ​റ്റി​സ്ഥാ​പി​ക്കു​ക, ഈ ​ഗാ​ല​റി​യോ​ട​നു​ബ​ന്ധി​ച്ച് ടോ​യ്‌​ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കു​ക, ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കു​ക, ഗ്രൗ​ണ്ടി​ന് ചു​റ്റും ന​ട​പ്പാ​ത പൂ​ര്‍ത്തി​യാ​ക്കു​ക തു​ട​ങ്ങി വ​ന്‍ വി​ക​സ​ന​മാ​ണ് ആ​റ് കോ​ടി​യു​ടെ പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഫ​ണ്ട് ക​ണ്ടെ​ത്തു​ക ഇ​ങ്ങ​നെ...

സ്‌​റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നും വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ത്തി​നു​മാ​യി ആ​റ് കോ​ടി രൂ​പ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍, എം.​പി, എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ഫ​ണ്ടി​നൊ​പ്പം വാ​യ്പ​യെ​ടു​ത്തും ഫ​ണ്ട് ക​ണ്ടെ​ത്താ​നു​റ​ച്ചാ​ണ് ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് പോ​വു​ന്ന​ത്. കി​ഫ്ബി ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടാ​തെ​യാ​യി​രി​ക്കും ന​ഗ​ര​സ​ഭ പ​ദ്ധ​തി​ക്കു​ള്ള തു​ക ക​ണ്ടെ​ത്തു​ക. ഇ​ത് ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ ചോ​യ്‌​സാ​ണ്. ആ​ദ്യ ചോ​യ്‌​സ് തി​രൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​നാ​യി സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന 10 കോ​ടി രൂ​പ നേ​ടി​യെ​ടു​ക്കു​ക​യെ​ന്ന​തു​ത​ന്നെ​യാ​ണ്. സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലു​മാ​യു​ള്ള ക​രാ​റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ന​ഗ​ര​സ​ഭ 10 കോ​ടി രൂ​പ ല​ഭി​ക്കു​ന്ന​തി​നാ​യി ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​തു​വ​രെ സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ല്‍നി​ന്ന് മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ളോ പ​രി​പാ​ടി​ക​ളോ ന​ട​ത്താ​ന്‍ ര​ണ്ടാ​ഴ്ച മു​മ്പെ​ങ്കി​ലും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്‌​പോ​ര്‍ട്‌​സ് ആ​ന്‍ഡ് യൂ​ത്തി​ല്‍നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കു​ക, സ്‌​റ്റേ​ഡി​യം ന​ട​ത്തി​പ്പ് ചു​മ​ത​ല​യി​ല്‍ 12 അം​ഗ ക​മ്മി​റ്റി​യി​ല്‍ ന​ഗ​ര​സ​ഭ​ക്ക് വ്യ​ക്ത​മാ​യ പ്രാ​ധാ​ന്യം ന​ല്‍കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​സ​ഭ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക​രാ​റി​ല്‍ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ അം​ഗീ​ക​രി​ക്കു​മോ​യെ​ന്ന​ത് ക​ണ്ട​റി​യ​ണം.

വ​രു​മോ ഓ​പ​ണ്‍ ജി​മ്മും ഷോ​പ്പി​ങ് കോം​പ്ല​ക്‌​സും?

സ്റ്റേ​ഡി​യം വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ത്തി​നൊ​പ്പം സ്റ്റേ​ഡി​യ​ത്തി​ന്റെ മു​ന്‍വ​ശ​ത്ത് ഓ​പ​ണ്‍ ജി​മ്മും ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള കേ​ന്ദ്ര​വും ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി​ക്കൊ​പ്പ​മ​ല്ലെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ​ഡി​യ​ത്തി​നോ​ടു​ചേ​ര്‍ന്ന് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സു​മു​​ൾ​പ്പെ​ടെ വി​പ്ല​വ​ക​ര​മാ​യ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഓ​പ​ണ്‍ ജി​മ്മി​നാ​യി എം.​എ​ല്‍.​എ ഫ​ണ്ടാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​തീ​ക്ഷ. 2024 തി​രൂ​രി​ലെ കാ​യി​ക​പ്രേ​മി​ക​ള്‍ക്ക് പ്ര​തീ​ക്ഷ​യു​ടെ വ​ര്‍ഷ​മാ​വു​മോ​യെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ട​തു​ത​ന്നെ​യാ​ണ്.

(അ​വ​സാ​നി​ച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirur Municipal Councilnew development plan
News Summary - Tirur Municipal Council with new development plan
Next Story