Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മറുപടി പറഞ്ഞു തളരുന്നു'; സഹോദരന്‍റെ ബി.ജെ.പി പ്രവേശനത്തിൽ പന്തളം സുധാകരൻ

text_fields
bookmark_border
Pandalam Sudhakaran
cancel

കോഴിക്കോട്: സഹോദരൻ പന്തളം പ്രതാപന്‍റെ ബി.ജെ.പി പ്രവേശനത്തിൽ വേദനയും ദുഃഖവും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്ത പുറത്തുവന്നതോടെ സഹ പ്രവർത്തകരോടും സുഹൃത്തുക്കളോടും മറുപടി പറഞ്ഞ് തളർന്നുവെന്ന് സുധാകരൻ വ്യക്തമാക്കി. എന്‍റെ ശക്തി കോൺഗ്രസാണ്. ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലെന്ന ചിന്ത അലട്ടുന്നുണ്ട്. ഈ മനംമാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതു സമൂഹത്തോടു പറയാനുള്ള ബാധ്യത പ്രതാപനുണ്ടെന്നും സുധാകരൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്‍റെ സഹോദരൻ കെ. പ്രതാപൻ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്‍റെ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.

സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്‍റെ ശക്തി കോൺഗ്രസാണ്, ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tired of replying; Pandalam Sudhakaran in his brother's BJP entry
Next Story