ടിപ്പു സുൽത്താൻ കൂട്ടബലാൽസംഗവീരനെന്ന് കേന്ദ്രമന്ത്രി
text_fieldsബംഗളൂരു: 18ാം നൂറ്റാണ്ടിലെ ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗ വീരനുമായ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താനെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. നവംബർ പത്തിന് നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിൽ തെൻറ പേര് ഉൾപ്പെടരുതെന്ന് അഭ്യർഥിച്ച് കർണാടക ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ടിപ്പു സുൽത്താനെ ഹിന്ദു വിരോധിയും കന്നഡ വിരുദ്ധനുമാക്കി ചിത്രീകരിച്ച്, ആഘോഷത്തിൽ പെങ്കടുക്കുന്നതിൽനിന്ന് ഹെഗ്ഡെയും ബി.ജെ.പി മുതിർന്ന നേതാവ് ശോഭ കരന്ത്ലാജെയും പിന്മാറിയിരുന്നു. ടിപ്പു സുൽത്താൻ ജയന്തിക്കെതിരെ സംഘ്പരിവാറും ബി.ജെ.പിയും രംഗത്തെത്തിയതിന് പിന്നാെലയാണിത്.
എന്തുവില കൊടുത്തും സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കും -സിദ്ധരാമയ്യ
മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സര്‍ക്കാര്‍ പരിപാടിയെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗികപരിപാടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് പറയുന്ന അനന്ത്കുമാര്‍ ഹെഗ്ഡെയും ശോഭ കരന്ത്ലാജെയും ബി.ജെ.പി നേതാക്കള്‍ മാത്രമല്ല സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും എം.പിയുമാണ്. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടിനേതാക്കളെയും പ്രോേട്ടാകോള്പ്രകാരം ഉള്‍പ്പെടുത്തും. പങ്കെടുക്കണോ വേണ്ടയോ എന്നത് അവരവര്‍ക്കു തീരുമാനിക്കാം. തനിക്കും ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. െയദ്യൂരപ്പ ഉന്നയിച്ച 447 കോടി രൂപയുടെ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
