കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും ഇടിച്ചുതകർത്ത ടിപ്പർ ലോറി കസ്റ്റഡിയിൽ; 10 ലക്ഷം രൂപയുടെ നഷ്ടം
text_fieldsകുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി തകർത്ത ലൈറ്റുകൾ
പട്ടിക്കാട് (തൃശൂർ): ടിപ്പര്‍ ലോറിയുടെ പിന്നിൽ ചരക്ക് കയറ്റുന്ന പെട്ടി ഇടിച്ച് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ ഒന്നാം തുരങ്കപാതയിലെ ലൈറ്റുകള്‍ തകര്‍ന്ന് വീണു. വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവം.
ടിപ്പറിന്‍റെ പിന്നിലെ പെട്ടി ഉയര്‍ത്തിവെച്ച് തുരങ്കത്തിലേക്ക് കടന്നതാണ് അപക കാരണം. ഉയര്‍ന്ന് നില്‍ക്കുന്ന പിൻവശം തട്ടി തുരങ്കത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരുന്ന 104 എല്‍.ഇ.ഡി ബള്‍ബുകളുടെ പാനലുകള്‍ തകര്‍ന്ന് വീണു. നിരീക്ഷണ കാമറകൾക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു.
90 മീറ്റര്‍ നീളത്തിൽ ലൈറ്റും കാമറയും തകർന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി പ്രോജക്ട് മാനേജര്‍ പറഞ്ഞു. ലോറി പീച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പുപാലം സ്വദേശിയുടെ ലോറി ദേശീയപാത നിർമാണ കരാർ കമ്പനിയായ കെ.എം.സിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടിയിരുന്നതാണ്.