Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

text_fields
bookmark_border
tp rama
cancel

മരട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് വില്ലേജ് ഓഫിസിലെ ജീവനക്കാരി മരിച്ചു. കുമ്പളം തുണ്ടിയില്‍ വേണുഗോപാലിന്‍റെ ഭാര്യ ടി.പി. രമ (63) ആണ് മരിച്ചത്. മരട് വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 9.30 ഓടെ ദേശീയപാത മുറിച്ചു കടക്കവേ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംങ്ഷനു സമീപത്തായിരുന്നു അപകടം. കുമ്പളത്തു നിന്നും സ്‌കൂട്ടറില്‍ വില്ലേജ് ഓഫിസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ അരൂര്‍ ഭാഗത്തു നിന്നും വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

ഉടനെ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രിയില്‍. മക്കള്‍: ഗ്രീഷ്മ, നന്ദഗോപാല്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tipper Lorry hits Bike, one dead
Next Story