ടിപ്പർ ലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു
text_fieldsകൽപറ്റ: കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന വരദൂർ പാടിക്കര വെള്ളാങ്കൽ സജി അബ്രഹാം (46) ആണ് മരിച്ചത്. നാഥ് കൺസ്ട്രക്ഷൻ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസറായിരുന്നു.
ശനിയാഴ്ച രാവിലെ 6.45ഓടെ കൽപറ്റ -മാനന്തവാടി റോഡിൽ പുളിയാർമലക്കും മടക്കിമലക്കുമിടയിൽ വെള്ളമ്പാടിയിലായിരുന്നു അപകടം. കണിയാമ്പറ്റയിലേക്ക് കരിങ്കല്ലുമായി വരുകയായിരുന്ന ടിപ്പർ നിയന്ത്രണംവിട്ട് വലതുഭാഗത്തേക്ക് മറിഞ്ഞു. കരിങ്കല്ലുകൾ സ്കൂട്ടറിനും സജിക്കും മുകളിലായി പതിച്ചു. പൂർണമായും കല്ലുകൾക്ക് അടിയിലായ സജിയെ കൽപറ്റയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്്. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മകൾക്ക് പുതിയതായി വാങ്ങിയ സ്കൂട്ടറിൽ സജി ജോലിസ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. സ്കൂട്ടർ പൂർണമായും തകർന്നു. മറിഞ്ഞ ടിപ്പർ തോട്ടത്തിെൻറ മതിലിൽ ഇടിച്ചാണ് നിന്നത്. ടിപ്പർ ൈഡ്രവർ പുറത്തുകടന്നെങ്കിലും ഒപ്പമുണ്ടായിരുന്ന കൽപറ്റ റാട്ടക്കൊല്ലി പുത്തൻപറമ്പിൽ ബിനീഷ് (28) കാബിനകത്ത് കുടുങ്ങി.
ഫയർഫോഴ്സ് കാബിൻ മുറിച്ചാണ് ബിനീഷിനെ പുറത്തെടുത്തത്. ഇയാൾക്ക് നിസ്സാര പരിക്കേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത സജിയുടെ മൃതദേഹം വൈകീട്ടോടെ കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ജോജിനി. മക്കൾ: സച്ചിൻ, സോന (വിദ്യാർഥിനി, മീനങ്ങാടി സെൻറ് മേരീസ് കോളജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
