വംശീയ വിവേചനം: ജനകീയ പ്രക്ഷോഭത്തിന് സമയമായി –മലിക് മുഅ്തസിം ഖാന്
text_fieldsകോഴിക്കോട്: സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിെൻറ വംശീയ വിവേചനങ്ങ ള്‍ക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ എല്ലാവരും ഒന്നുചേര്‍ന്നുള്ള രാജ്യവ്യാപക പ ്രക്ഷോഭത്തിന് സമയമായെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ ്തസിം ഖാന് അഭിപ്രായപ്പെട്ടു. ‘ഫാഷിസ്റ്റ് ഭീകരവാഴ്ചക്കെതിരെ കേരളം ഒന്നിക്കുന്നു’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം കോഴിക്കോട്ട് സംഘടിപ്പിച്ച ബഹുജന സംഗ മം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രക്ഷോഭങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. രാജ്യം നിലനിന്ന മൂല്യങ്ങളെ ഭരണകൂടംതന്നെ തകർക്കുകയാണ്. കശ്മീർ ജനതയെ പുറംതള്ളി, കശ്മീർ മാത്രം തങ്ങളുടേതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അസം പ്രശ്നത്തെ മുസ്ലിം നുഴഞ്ഞുകയറ്റത്തിെൻറ പ്രശ്നമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാർ പ്രചാരണം സുപ്രീംകോടതി ഇടപെടലിലൂടെ തകർന്നിരിക്കുകയാണെന്നും മലിക് മുഅ്തസിം ഖാന് പറഞ്ഞു.
രാജ്യം ഇന്നെത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധിയെ അതിജീവിച്ച് ജനാധിപത്യം തിരിച്ചുവരുമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഡോ. എം.ജി.എസ് നാരായണന് പറഞ്ഞു. ഒരു രാജ്യം എന്നതോടൊപ്പം ഒരു ഭാഷ, ഒരു നിയമം എന്നിവ കൂട്ടിച്ചേര്‍ത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താനും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
രാജ്യസുരക്ഷക്ക് ആവശ്യമായ നിയമങ്ങളെ വിയോജിപ്പുള്ളവരെ ജയിലിലടക്കുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ കാലത്ത് ഭയരഹിതമായി ജീവിക്കാൻ പഠിച്ചാൽ മാത്രമേ അതിജീവിക്കാൻ സാധിക്കൂ എന്ന് ഡോ. പി.കെ. പോക്കർ പറഞ്ഞു. അഖണ്ഡ ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നവർതന്നെ പൗരന്മാരെ പുറത്താക്കുന്നത് വൈരുധ്യമാണ്. അങ്ങാടിയിൽ പട്ടാളത്തെ വിന്യസിക്കുന്നത് ഫാഷിസത്തിെൻറ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
ഒ. അബ്ദുര്‍റഹ്മാന്‍, കെ.പി. രാമനുണ്ണി, കെ. അംബുജാക്ഷന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. സുരേന്ദ്രന്, കുഞ്ഞിമുഹമ്മദ് പറപ്പൂര്, എം.കെ. മുഹമ്മദലി, പി.കെ. പാറക്കടവ്, യു.കെ. കുമാരന്, എന്‍.പി. ചെക്കുട്ടി, എ. സജീവന്, പി. മുജീബ്റഹ്മാന്‍, ഗോപാല്‍ മേനോന്, കെ.കെ. ബാബുരാജ്, മുസ്തഫ തന്‍വീര്‍, ഡോ. ജമീല്‍ അഹ്മദ്, അഫീദ അഹ്മദ്, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി, ഡോ. അന്‍വര്‍ സാദത്ത്, ശിഹാബ് പൂക്കോട്ടൂര്‍, ടി. മുഹമ്മദ്, പി.വി. റഹ്മാബി, കളത്തില്‍ ഫാറൂഖ്, വി.പി. ബഷീർ, യു.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ സ്വാഗതവും സിറ്റി പ്രസിഡൻറ് ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
