Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓർഡർ ചെയ്തത് ഡ്രോൺ;...

ഓർഡർ ചെയ്തത് ഡ്രോൺ; കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് വാച്ച്

text_fields
bookmark_border
ഓർഡർ ചെയ്തത് ഡ്രോൺ; കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് വാച്ച്
cancel

കൊ​ല്ലം: ടി​ക് ടോ​ക്കി​ൽ പ​ര​സ്യം ക​ണ്ട് ഡ്രോ​ൺ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് കി​ട്ടി​യ​ത് 250രൂ​പ പോ​ലും വി​ല​യി​ല ്ലാ​ത്ത ഡ്യൂ​പ്ലി​ക്കേ​റ്റ് വാ​ച്ച്. വ​ഞ്ചി​ത​രാ​യ​വ​ർ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ണ്ട്. 4999 രൂ​പ മു​ഖ​വി​ല​യി ​ൽ ഇ​ത​ര ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന ഡ്രോ​ണി​ന്​ 1999 രൂ​പ ഓ​ഫ​റും സൗ​ജ​ന്യ ഡെ​ലി​വ​റി​യു​മെ​ന്നാ​യ ി​രു​ന്നു ടി​ക് ടോ​ക്​ പ​ര​സ്യം.


‘ഹോ​ളി ഓ​ഫ​ർ’ പ​ര​സ്യം ക​ണ്ട് നി​ര​വ​ധി പേ​രാ​ണ് കാ​ഷ് ഓ​ൺ ഡെ​ലി​വ​റി ​യാ​യും ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ചും ബു​ക്ക് ചെ​യ്ത​ത്. വ​ഞ്ചി​ത​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ടി​ക്ടോ​ക്കി​ൽ വീ​ഡി ​യോ ചെ​യ്ത​തോ​ടെ​യാ​ണ് നി​ര​വ​ധി​പേ​ർ പ​റ്റി​ക്ക​പ്പെ​ട്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യ​ത്. പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ വി​ലാ​സ​മോ മ​റ്റ് ബി​ല്ലു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ന്വേ​ഷി​ക്കാ​ൻ താ​മ​സം എ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.
വ​ഞ്ചി​ത​രാ​യ​വ​രെ​ല്ലാം പാ​ഴ്​​സ​ൽ മ​ട​ക്കി​യ​യ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള സം​വി​ധാ​നം ഈ ​വെ​ബ് സൈ​റ്റി​ലി​ല്ല. എം.​ബി.​എ​സ് ന​ഗ​ർ ഡ​ൽ​ഹി എ​ന്ന വി​ലാ​സം മാ​ത്ര​മാ​ണ് ബി​ല്ലി​ൽ ഉ​ള്ള​ത്. ഡ്രോ​ൺ പ​ര​സ്യം ഇ​പ്പോ​ഴും ടി​ക് ടോ​ക്കി​ലു​ണ്ട്. ഇ​തി​ൽ ക്ലി​ക് ചെ​യ്താ​ൽ ‘ദി ​സൗ​ണ്ട് ബ്ലാ​സ്​​റ്റ്’ എ​ന്ന ഓ​ൺ​ലൈ​ൻ വി​ൽ​പ​ന സൈ​റ്റി​ലാ​ണ് എ​ത്തു​ക. ഇ​തി​ൽ​നി​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത​വ​രാ​ണ് വ​ഞ്ചി​ത​രാ​യ​ത്. വി​ൻ​ഡെ​ർ സെ​ൻ​സ​റും വാ​ട്ട​ർ പ്രൂ​ഫും 720 എ​ച്ച്.​ഡി കാ​മ​റ​യു​മെ​ല്ലാ​മാ​ണ് ഉ​ൽ​പ​ന്ന​ത്തി​െൻറ പ്ര​ത്യേ​ക​ത​യാ​യി പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​ത്.

ടി​ക് ടോ​ക്കി​ൽ ഇ​ത്ത​രം വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പ​ര​സ്യം വ്യാ​പ​ക​മാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.
ഉ​ത്സ​വ ഓ​ഫ​റു​ക​ളാ​യ​തി​നാ​ൽ പ​ല​രും സ​ത്യ​മാ​ണെ​ന്ന് വി​ശ്വ​സി​ച്ചാ​ണ് ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​ത്. പ​ല​തി​ലും വ്യ​ക്ത​മാ​യ വി​ലാ​സം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി​പ്പെ​ട്ടാ​ലും ഫ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഓൺലൈൻ ഷോപ്പിങ്ങിൽ ഇവ ശ്രദ്ധിക്കുക
●വാ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ത്തി​െൻറ റി​വ്യു നി​ർ​ബ​ന്ധ​മാ​യും നോ​ക്കു​ക
●ഫ്ലാ​ഷ് സെ​യി​ൽ​പോ​ലു​ള്ള വ​ൻ ഓ​ഫ​റു​ക​ളി​ൽ ത​ല​വെ​ക്കും മു​മ്പ് സൈ​റ്റി​െൻറ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ക(​ആ​മ​സോ​ൺ പോ​ലു​ള്ള ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് സൈ​റ്റു​ക​ൾ പ​ത്ര​പ​ര​സ്യം ന​ൽ​കാ​റു​ണ്ട്)
●വാ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ത്തി​െൻറ വി​ല മാ​ർ​ക്ക​റ്റ് വി​ല​യു​മാ​യി ഒ​ത്തു​നോ​ക്കി ലാ​ഭ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക
●ഏ​ത്​ ഉ​ൽ​പ​ന്നം വാ​ങ്ങു​മ്പോ​ഴും അ​ത് ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​െൻറ മേ​ൽ​വി​ലാ​സം ഉ​ണ്ടാ​കും. അ​ത് വ്യാ​ജ​മ​ല്ലെ​ന്ന് ഗൂ​ഗി​ൾ ചെ​യ്ത് ഉ​റ​പ്പാ​ക്കാം
● ഉ​ൽ​പ​ന്ന​ത്തി​ന് റീ​പ്ലേ​സ്മ​െൻറ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക
●ഷോ​പ്പി​ങ് സ്ഥാ​പ​ന​ത്തി​െൻറ വി​ശ്വാ​സ്യ​ത, പ​ണ​മൊ​ടു​ക്കു​ന്ന വി​ധം എ​ല്ലാം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക
●ഉ​ൽ​പ​ന്നം വാ​ങ്ങും മു​മ്പേ അ​ത് വി​ഷ് ലി​സ്​​റ്റി​ൽ ഇ​ടു​ക. വി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത​ശേ​ഷം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വാ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shoppingdronetiktok
News Summary - tiktok order drone-kerala news
Next Story