Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളെ...

ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല –ടീക്കാറാം മീണ

text_fields
bookmark_border
ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല –ടീക്കാറാം മീണ
cancel

തി​രൂ​ര​ങ്ങാ​ടി: എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും രാ​ജ്യ​ത്ത് ഒ​രേ സ്ഥാ​ന​മാ​ണെ​ന്നും ഭ​ര​ണ​ത്തി​​െൻറ അ​ഹ​ങ്കാ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മം വി​ജ​യി​ക്കി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടീ​ക്കാ​റാം മീ​ണ. ഇ​ത്ത​രം നീ​ക്ക​ത്തെ ശ​ക്ത​മാ​യി നേ​രി​ട​ണം. മു​മ്പും ഇ​ത്ത​ര​ത്തി​ലു​ള്ള ശ​ക്തി​ക​ളെ തോ​ൽ​പ്പി​ച്ച പാ​ര​മ്പ​ര്യ​മാ​ണ്​ രാ​ജ്യ​ത്തി​നു​ള്ള​ത്. ഇ​വി​ടെ ജ​നി​ച്ച് ഇ​വി​ടെ ത​ന്നെ മ​രി​ക്കു​മെ​ന്നും ഇ​നി​യും ന​മ്മ​ൾ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രൂ​ര​ങ്ങാ​ടി ഓ​റി​യ​ൻ​റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലും വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ണു​ന്ന​ത്. രാ​ഷ്​​ട്രീ​യ​ത്തി​​െൻറ​യും മ​ത​ത്തി​​െൻറ​യും പേ​രി​ൽ ക്ര​മ​സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ൽ അ​ത് ന​ട​ക്കി​ല്ല.

ഭാ​ര​ത​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ സ്ഥാ​ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​റ്റും എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും ഇ​വി​ടെ നി​യ​മം തു​ല്യ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷ്പ​ക്ഷ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ വി​ശ്വാ​സം കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTikkaram Meena
News Summary - Tikkaram Meena on CAA-Kerala News
Next Story