Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരുവിട്ട് ടിക്ടോക്...

അതിരുവിട്ട് ടിക്ടോക് വിഡിയോകൾ; ഉപയോഗം മാന്യമായിരിക്കണമെന്ന് പൊലീസും വിദഗ്ധരും

text_fields
bookmark_border
അതിരുവിട്ട് ടിക്ടോക് വിഡിയോകൾ; ഉപയോഗം മാന്യമായിരിക്കണമെന്ന് പൊലീസും വിദഗ്ധരും
cancel

കൊ​ച്ചി: പ​ര​സ്പ​രം ആ​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ടി​ക്ടോ​ക് വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കുന്നു. പ്രേ​മം പൊ​ളി​ഞ്ഞ​ത് ആ​ഘോ​ഷി​ക്കു​ക​യും ‘തേ​ച്ചി​ട്ടു​പോ​യ’ അ​വ ​നെ/​അ​വ​ളെ ചീ​ത്ത വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഡി​യോ​ക​ളാ​ണ് ഏറെ. അതോടെ, സാ​മൂ​ഹ​മാ​ധ്യ ​മ​ ഉ​പ​യോ​ഗത്തിൽ സ​ഭ്യ​ത​യും മാ​ന്യ​ത​യും പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ര​ള പൊ​ലീ​സ് രം​ഗ​​െ ത്തത്തി. ‘‘സ​തീ​ശ​​​െൻറ മോ​ന​ല്ലേ​ടാ...’’ എ​ന്നു​തു​ട​ങ്ങു​ന്ന വ​രി​ക​ളും അ​ശ്ലീ​ല​പ​ദ​ങ്ങ​ളു​മാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​റ​ക്കി​യ വി​ഡി​യോ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. മ​റു​പ​ടി​യാ​യി ചി​ല യു​വാ​ക്ക​ൾ ഇ​റ​ക്കി​യ വി​ഡി​യോ​ക​ളും വൈ​റ​ലാ​യി.

മ​ല​പ്പു​റ​ത്തെ യു​വാ​വ് പ്രേ​മി​ച്ച് ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ വി​വാ​ഹ​പ്പ​ന്ത​ലി​ൽ വ​ന്ന് ത​ല്ലു​മെ​ന്ന യു​വതിയുടെ ഭീഷണി വിഡിയോ പ്രചരിച്ചിരുന്നു. ​ഒ​രാ​ൾ മ​റു​പ​ടി വി​ഡി​യോ​യും ഇ​റ​ക്കി. പിഞ്ചു മ​ക​നെ​യെ​ടു​ത്ത് വീ​ട്ട​മ്മ ഇ​റ​ക്കി​യ വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​തോ​ടെ വി​ഡി​യോ അ​ഭി​ന​യം മാ​ത്ര​മാ​യി​രു​െ​ന്ന​ന്നും പി​ഞ്ചു​കു​ഞ്ഞി​നെ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത് സ്വാ​ഭാ​വി​ക​ത​ക്കു​വേ​ണ്ടി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ഇ​റ​ക്കി​യ വി​ശ​ദീ​ക​ര​ണ വി​ഡി​യോ​യി​ൽ നി​ര​വ​ധി പേ​രാ​ണ് ‘പൊ​ങ്കാ​ല’​യി​ട്ട​ത്.

അ​ഭി​ന​യ​ശേ​ഷി​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ടി​ക്ടോ​ക് ആ​പ്പി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ കേ​ര​ള പൊ​ലീ​സ് ‍ഫേ​സ്ബു​ക്ക് പേ​ജി​ൽ മു​ന്ന​റി​യി​പ്പു​ണ്ട്. അ​തി​രു​ക​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ക​ലു​ഷി​ത സാ​മൂ​ഹി​ക അ​വ​സ്ഥ​യാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്നും ശ്ര​ദ്ധ​യോ​ടെ, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ക​ണം ന​മ്മു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ന്നും പോ​സ്​​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഒ​രു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ടു​ന്ന പോ​സ്​​റ്റ്​ അ​വി​ടെ മാ​ത്രം ഒ​തു​ങ്ങി​ക്കൂ​ടു​മെ​ന്ന തെറ്റിധാ​ര​ണ​യാ​ണ് ഉള്ള​തെ​ന്ന് സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ ഡോ. ​വി​നോ​ദ് പി. ​ഭ​ട്ട​തി​രി​പ്പാ​ട് പ​റ​ഞ്ഞു. എ​ല്ലാ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണെ​ന്ന് ഇ​വ​ർ ചി​ന്തി​ക്കു​ന്നി​ല്ല. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളു​ടെ ധാ​ർ​മി​ക​വ​ശം ഏ​റെ മോ​ശ​മാ​ണ്. എ​ന്തും ആ​വാ​മെ​ന്ന ത​ര​ത്തി​െ​ല പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ​ല​രും കാ​ഴ്ച​വെ​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ലാ​കെ​യാ​ണ് ഇ​തി​​െൻറ പ്ര​തി​ഫ​ല​ന​മു​ണ്ടാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala issuetik tok
News Summary - tik tok kerala issue- kerala news
Next Story