
പൊലീസ് പരിശോധന കടുപ്പിക്കുകയെന്നാൽ ആളുകളെ തല്ലലല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വന്‍തോതിലുയരുന്ന മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധന കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിെൻറ അര്‍ഥം ആളുകളെ തല്ലുകയെന്നല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് പലയിടങ്ങളിലും ലോക്ഡൗൺ നടപ്പാക്കുന്നതിെൻറ ഭാഗമായി പലർക്കും പൊലീസ് മർദനം ഏൽക്കേണ്ടിവന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രോഗവ്യാപനം തടയാന്‍ അനാവശ്യ യാത്രകള്‍ തടയേണ്ടിവരും. അക്കൂട്ടത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. മലപ്പുറത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ ഭര്‍ത്താവിനെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ഉൾപ്പെടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.