പിടികൊടുക്കാതെ തലസ്ഥാനം; പോരാട്ടം ഇേഞ്ചാടിഞ്ച്....
text_fieldsപ്രചാരണസമാപനത്തോടനുബന്ധിച്ച് പൂജപ്പുര ജങ്ഷനിൽ നടന്ന എൽ.ഡി.എഫ് പ്രകടനം
തിരുവനന്തപുരം: ആവേശക്കൊടുമുടി കയറിയ പ്രചാരണാരവങ്ങൾക്ക് പരിസമാപ്തിയായെങ്കിലും തലസ്ഥാനമണ്ഡലങ്ങളിൽ ഇേഞ്ചാടിഞ്ച് പോരാട്ടം. അവസാനവട്ട സാധ്യതകൾ അനുകൂലമാക്കാൻ സ്ഥാനാർഥികൾ നെേട്ടാട്ടത്തിലാണ്. കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ത്രികോണപ്പോരാണ്. വിജയം ഉറപ്പിക്കാൻ സകല അടവുകളും പുറത്തെടുത്താണ് നീക്കങ്ങൾ. കെ. മുരളീധരെൻറ വരവോെട കടുത്ത മത്സരത്തിലേക്ക് വഴിമാറിയ നേമത്തിെൻറ വിധിയെഴുത്ത് രാഷ്ട്രീയകേരളം ശ്രദ്ധയോെട കാതോർക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും ഇടത് സ്ഥാനാർഥി വി. ശിവൻകുട്ടിയും എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനുമെല്ലാം പരസ്യപ്രചാരണത്തിെൻറ അവസാനദിവസവും സജീവസാന്നിധ്യമായി മണ്ഡലത്തിലുണ്ടായിരുന്നു.
പൂജപ്പുര ജങ്ഷനിൽ നടന്ന യു.ഡി.എഫ് പ്രകടനം
രാഹുൽ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു അവസാനദിവസം യു.ഡി.എഫ് ക്യാമ്പിെന ആവേശത്തിലാക്കിയത്. പൂജപ്പുരയിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പെങ്കടുത്തത്. തുടർന്ന് കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി എസ്.എസ്. ലാലിനായി േറാഡ് ഷോയിലും പെങ്കടുത്തു.
തിരുവല്ലത്തായിരുന്നു നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ റോഡ് ഷോ. പരമാവധി മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടായിരുന്നു ശിവൻകുട്ടിയുടെ അവസാനവട്ട പ്രചാരണം. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പദയാത്ര നടത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരെൻറ അവസാനവട്ട പ്രചാരണം. പ്രദേശികവും രാഷ്ട്രീയവുമായ വിഷയങ്ങൾ തുടക്കത്തിൽ ഒാളംതീർത്തിരുന്നു.
കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും ആർക്കും മേൽക്കൈ പ്രവചിക്കാനാകാത്തവിധം കേമ്പാടുകമ്പ് പോരാട്ടമാണ്. അവകാശവാദങ്ങളും ആരോപണങ്ങളു പ്രതിവാദങ്ങളും വാഗ്ദാനങ്ങളുമെല്ലാം മുറപോലെ നിറഞ്ഞതായിരുന്നു പ്രചാരണത്തിെൻറ ആദ്യഘട്ടങ്ങൾ. കൊട്ടിക്കലാശം പിന്നിടുേമ്പാഴും വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കാനായി എന്നത് ആർക്കും ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണ്. ആടി നിൽക്കുന്ന വോട്ടുകളും നിശ്ശബ്ദവോട്ടുകളും ഒപ്പം നിർത്താനുള്ള അവസാന ഒാട്ടപ്പാച്ചിലാണ് ഇനിയുള്ള ദിവസങ്ങൾ.
കരമനയിലെ ബി.ജെ.പി പ്രകടനം
ത്രികോണപ്പോരുള്ള മണ്ഡലങ്ങൾക്ക് പുറമേ മറ്റിടങ്ങളിലും മുന്നണികൾ വലിയ പ്രതീക്ഷയിലാണ്. എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോയിലായിരുന്നു സ്ഥാനാർഥികൾ. ഒരിടം കേന്ദ്രീകരിച്ച് എല്ലാവരും കൂട്ടംകൂടി കലാശക്കൊട്ടിലേക്ക് കടക്കുന്നതിന് പകരം ഒാേരാരുത്തരും വിവിധ കേന്ദ്രങ്ങളിലായിരുന്നു.
പ്രചാരണത്തിനൊപ്പം കൊട്ടിക്കാലശത്തിെൻറ ആവേശം വോെട്ടടുപ്പിൽ പ്രതിഫലിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. കൈയിലുള്ളവ നിലനിർത്താനും കൂടുതൽ പിടിച്ചെടുക്കാനുമുള്ള അഭിമാനപ്പോരാട്ടമായിരുന്നു ഒരു മാസത്തോളം നിറഞ്ഞത്. ദേശീയനേതാക്കളും താരപ്രചാരകരുമടക്കം ഒാളം തീർത്ത പര്യടനങ്ങളും പൊതുയോഗങ്ങളും. അടിത്തട്ടിളക്കിയുള്ള പ്രവർത്തനത്തിൽ മണ്ണറിഞ്ഞും മനസ്സറിഞ്ഞും ഒാടിപ്പാഞ്ഞ സ്ഥാനാർഥികൾ. അക്ഷരാർഥത്തിൽ മുെമ്പങ്ങുമില്ലാത്ത വീറും വാശിയുമായിരുന്നു ഇക്കുറി.
വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയതിെൻറ ആത്മവിശ്വാസമുണ്ടെങ്കിലും ജനവിധിയെക്കുറിച്ച നെഞ്ചിടിപ്പുകൾ എല്ലാവർക്കുമുണ്ട്. വോട്ട് സ്വാധീനിക്കുവാന്‍ കഴിവുള്ള വ്യക്തികളെ കാണുവാനും പ്രചാരണത്തിനിടയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ കാണാനുമാണ് ഇനിയുള്ള മണിക്കൂറുകൾ ചെലവഴിക്കുക.