Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരിക്കടുത്ത്...

വൈത്തിരിക്കടുത്ത് തേയിലത്തോട്ടത്തിൽ കടുവകൾ; ഭീതിയിൽ ജനം

text_fields
bookmark_border
വൈത്തിരിക്കടുത്ത് തേയിലത്തോട്ടത്തിൽ കടുവകൾ;  ഭീതിയിൽ ജനം
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

വൈത്തിരി: വൈത്തിരി തളിമല വേങ്ങക്കോട്ട എസ്റ്റേറ്റിന് സമീപം രണ്ടു കടുവകൾ ഇറങ്ങി. ഇന്ന് രാവിലെ എട്ടു മണിയോടടുത്താണ് എസ്റ്റേറ്റ് തൊഴിലാളി ചായത്തോട്ടത്തിലൂടെ രണ്ടു കടുവകൾ സഞ്ചരിക്കുന്നത് കണ്ടത്. എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് ഇവ എത്തിയതെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ വിലയിരുത്തുന്നത്.

വനം വകുപ്പ് മേപ്പാടി റേഞ്ച് ജീവനക്കാർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. കടുവകൾ കാടിനുള്ളിലേക്ക് തന്നെ കയറിപ്പോയിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കടുവകളിറങ്ങിയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലാണ്. നേരത്തെ കിലോമീറ്ററുകൾക്കപ്പുറം മേപ്പാടിയിൽ കടുവയെ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - Tigers in a tea garden near Vaithiri; People in fear
Next Story