കടുവയെ കൂട്ടിലടച്ചത് വയനാട് നിന്നെത്തിയ സംഘം
text_fieldsകടുവയെ മയക്കുവെടിെവച്ച് കൂട്ടിലടച്ച വയനാട് നിന്നുള്ള സംഘം
തിരുവനന്തപുരം: ചാടിപ്പോയ കടുവയെ മയക്കുവെടിവച്ച് വീണ്ടും കൂട്ടിലടച്ചത് വയനാട് നിന്നെത്തിയ റാപിഡ് റെസ്പോൺസ് ടീം. സഫാരി പാർക്കിലെത്തി നാലു മണിക്കൂർ കൊണ്ടുതന്നെ ഇവർ കടുവയെ കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്തു. കടുവ ഭീതി പരത്തിയ പല സംഭവങ്ങളിലും നിർണായക നീക്കം നടത്തിയ സംഘമാണിത്.
ഞായറാഴ്ച രാവിലെയാണ് സംഘം സഫാരി പാർക്കിലെത്തിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ റേഞ്ച് ഒാഫിസർ കെ. ഹുൈസഫ്, ബീറ്റ് ഒാഫിസർമാരായ എ.ആർ. സിനു, മനോജ്കുമാർ, ഡ്രൈവർ ദിൽജിത്ത്, ഗോപാലൻ, വാച്ചർമാരായ ലിനോ കെ. ജേക്കബ്, ദിനേശൻ, ബയോളജിസ്റ്റ് വിഷ്ണു ഒ. എന്നിവരാണ് ഉണ്ടായിരുന്നത്.
വിദഗ്ധ സംഘം കടുവയുടെ ഗന്ധം, കാൽപാടുകൾ അടക്കം പിന്തുടർന്ന് നാലുമണിക്കൂറിനിടെ കണ്ടെത്തുകയായിരുന്നു. വേലിയുടെ മുകളിൽ കയറിനിന്നാണ് കടുവയെ വെടിവച്ചത്. അത്യധികം അപകടകരവും സാഹസികവുമായ നീക്കമായിരുന്നു സംഘത്തിേൻറത്. കടുവ ജലാശയം കടന്നുപോയിട്ടില്ലെന്ന സൂചന നേരത്തേ തെന്ന വനം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.