Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴിയിൽ വീണ കടുവയെ...

കുഴിയിൽ വീണ കടുവയെ കാട്​കയറ്റി; തു​റ​ന്നുവി​ട്ട​ത് പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ വ​ള്ള​ക്ക​ട​വ് റേ​ഞ്ചി​ൽ

text_fields
bookmark_border
Tiger and Dog
cancel

കു​മ​ളി: നാ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലെ കു​ഴി​യി​ൽ വീ​ണ ക​ടു​വ​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു. കു​മ​ളി ചെ​ല്ലാ​ർ കോ​വി​ൽ​മെ​ട്ട് വ​യ​ലി​ൽ ക​രോ​ട്ട് സ​ണ്ണി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ൽ 15 അ​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള കു​ഴി​യി​ലാ​ണ്​ ക​ടു​വ വീ​ണ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ടു​വ​യും നാ​യും ഒ​രു​മി​ച്ചാ​ണ്​ കു​ഴി​യി​ൽ വീ​ണ​ത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും കാ​ടി​റ​ങ്ങി​യെ​ത്തി​യ ഉ​ദ്ദേ​ശം ര​ണ്ട് വ​യ​സ്​ പ്രാ​യ​മു​ള്ള ആ​ൺ ക​ടു​വ​യാ​ണ് കു​ഴി​യി​ൽ അ​ക​പ്പെ​ട്ട​ത്.

കു​ഴി​യി​ൽ വീ​ണ നാ​യെ ക​ടു​വ ഉ​പ​ദ്ര​വി​ച്ചി​ല്ല. നാ​യു​ടെ കു​ര​യാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. വ​ന​പാ​ല​ക സം​ഘം മ​യ​ക്കു​വെ​ടി​വെ​ച്ച് ഉ​ച്ച​ക്ക്​ 1.45 ഓ​ടെ പി​ടി​കൂ​ടി​യ ക​ടു​വ​യെ പ​രി​ശോ​ധ​ന​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷം തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ വ​ള്ള​ക്ക​ട​വ് റേ​ഞ്ചി​ൽ പാ​ണ്ഡ്യ​ൻ തോ​ട് ഭാ​ഗ​ത്താ​ണ് ഞാ​യ​റാ​ഴ്‌​ച രാ​ത്രി ക​ടു​വ​യെ തു​റ​ന്നു വി​ട്ട​ത്. നാ​യ​യെ​യും വ​ന​പാ​ല​ക​ർ പു​റ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerForest Department
News Summary - Tiger that fell into a pit rescued from forest
Next Story