Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2026 9:44 AM IST Updated On
date_range 19 April 2026 9:44 AM ISTമലക്കപ്പാറയിൽ വയോധികയെ പുലി കൊന്നു
text_fieldsbookmark_border
തൃശൂര്‍: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു.
മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് സമീപപ്രദേശങ്ങളിൽ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്‍റെ പകുതി ഭാഗം മാത്രമാണ് കണ്ടെത്താനായത്. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലിയാണ് ആക്രമിച്ചതെന്ന് കണ്ടെത്തിയത്. ഇസമ്മയും മകനും കൂലിത്തൊഴിലാളികളാണ്. വനപ്രദേശത്തിനു സമീപത്തുള്ള ഗ്രാമത്തിൽ വന്യമൃഗ ആക്രമണം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

