Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ആദിവാസിയെ...

വയനാട്ടിൽ ആദിവാസിയെ കടുവ കൊന്നു

text_fields
bookmark_border
വയനാട്ടിൽ ആദിവാസിയെ കടുവ കൊന്നു
cancel
camera_alt???????

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ൽ​പോ​യ ആ​ദി​വാ​സി മ​ധ്യ​വ​യ​സ്​​ക​നെ ക​ടു​വ കൊ​ന്നു. വ​ട​ക്ക​നാ​ട് പ​ച്ചാ​ടി കാ​ട്ടു​നാ​യ്്ക്ക കോ​ള​നി​യി​ലെ മാ​സ്തി എ​ന്ന ജ​ട​യ​ൻ (57) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. മാ​സ്തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കാ​ട്ടി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് ​േറ​ഞ്ചി​ൽ പ​ച്ചാ​ടി വ​ന​ത്തി​ൽ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് നടത്തിയ തി​ര​ച്ചിലിലാണ് ക​ണ്ടെത്തിയത്​. കോ​ള​നി​യി​ൽ​നി​ന്ന്​ 100 മീ​റ്റ​ർ അ​ക​ലെ മ​ര​ത്തി​നു​ചു​വ​ട്ടി​ൽ ചോ​ര​ക്ക​റ​യും മ​ര​ത്തി​ൽ ക​ടു​വ​യു​ടെ ന​ഖ​ത്തി​​​​െൻറ പാ​ടു​ക​ളും ക​ണ്ടെ​ത്തുകയായിരുന്നു.

ര​ക്തപ്പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ ഉ​ൾ​വ​ന​ത്തി​ൽ കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​സ്തി​യു​ടെ മൃ​ത​ദേ​ഹം 11.30ഓ​ടെ ​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ സം​സ്​​ക​രി​ച്ചു. ശാ​ന്ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സി​ന്ധു, ബൈ​ജു, ഷൈ​ജു, അ​നീ​ഷ്. മ​രു​മ​ക​ൻ: സു​രേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newstiger attack wayanad
News Summary - tiger killed tribal man in wayanad-kerala news
Next Story