Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്തേരി മൂലങ്കാവിൽ ഭീതിവിതച്ച കടുവ കൂട്ടിൽ കുടുങ്ങി

text_fields
bookmark_border
tiger 9770980
cancel

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവിൽ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടിൽ കുടുങ്ങി. എറളോട്ട്കുന്നിൽ കോഴിഫാമിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ കടുവ കുടുങ്ങിയത്. കടുവയെ പിടിക്കാനായി ചി​റ്റാ​മാ​ലി​യി​ലെ തോ​ട്ട​ത്തി​ലും കൂ​ട് സ്ഥാ​പി​ച്ചിരുന്നു. കൂട്ടിൽ കുടുങ്ങിയ കടുവയെ വനംവകുപ്പിന്‍റെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മൂ​ല​ങ്കാ​വി​നും ക​ല്ലൂ​രി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ടു​വയെ കണ്ടിരുന്നത്. മൂ​ല​ങ്കാ​വ് പ്ര​ദേ​ശം ക​ടു​വ ഭീ​തി​യി​ൽ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ വി​ജ​ന​മാ​വുന്ന സാഹചര്യമായിരുന്നു.

തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ക്കും​മു​മ്പ് എ​ങ്ങ​നെ​യും ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന് ശ​നി​യാ​ഴ്ച നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി അ​വ​ലോ​ക​ന യോ​ഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കടുവയെ പിടികൂടിയതോടെ പ്രദേശത്തുകാർക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. മുമ്പും നിരവധി തവണ മേഖലയിൽ കടുവയിറങ്ങിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tiger is trapped in cage in Bathery
Next Story