Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരത്തിനിടയിൽ കുടുങ്ങി...

മരത്തിനിടയിൽ കുടുങ്ങി കടുവ ചത്തു

text_fields
bookmark_border
മരത്തിനിടയിൽ കുടുങ്ങി കടുവ ചത്തു
cancel

കുമളി: പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽപെട്ട കോഴിക്കാനം ഭാഗത്ത് മരത്തിനിടയിൽ കുടുങ്ങി പെൺകടുവ ചത്തു. ഉദ്ദേശം നാല്​ വയസ്സുള്ള പെൺകടുവയാണ് ചത്തതെന്നാണ് വിവരം. ജഡം പോസ്റ്റ്​മോർട്ടത്തിനായി തേക്കടിയിലെത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്.

ഇരപിടിക്കാനുള്ള ശ്രമത്തിനിടയിൽ മരത്തിൽ കയറി താഴേക്ക്​ ചാടുന്നതിനിടെയാണ് കടുവ മരത്തിനിടയിൽ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. മരത്തിൽ കുടുങ്ങിയ കടുവക്ക്​ പുറത്ത് കടക്കാനാവാതെ ദിവസങ്ങൾ പിന്നിട്ടതോടെയാണ് ജീവൻ നഷ്ടപ്പെട്ടത്. ജഡത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതോടെയാണ് വനപാലകർ ജഡം കണ്ടെത്തിയത്.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധരുടെ മേൽനോട്ടത്തിൽ കടുവയുടെ ജഡം ബുധനാഴ്ച പോസ്റ്റ്​മോർട്ടം നടത്തി സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerPeriyar Tiger Reserve
News Summary - tiger got stuck in the tree and died
Next Story