വയനാട്ടിലെ കടുവ തലസ്ഥാനത്ത്; മൂന്നാഴ്ച ക്വാറന്റീൻ
text_fieldsവയനാട് അമരക്കുനി ജനവാസകേന്ദ്രത്തിൽ നിന്ന് പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചപ്പോൾ
തിരുവനന്തപുരം: ഒരാഴ്ച മുമ്പ് വയനാട്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ എട്ടുവയസ്സുള്ള പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ കൊണ്ടുവന്ന കടുവയെ മൃഗശാല ആശുപത്രിയോട് ചേർന്നുള്ള പ്രത്യേകം കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്.
വനമേഖലയിൽ നിന്നുള്ള കടുവയായതിനാൽ മൂന്നാഴ്ചക്കാലം ക്വാറന്റീനിലായിരിക്കും. ഏറെനാളത്തെ പരിചരണത്തിനുശേഷമായിരിക്കും മൃഗശാലയിലെത്തുന്നവർക്ക് കടുവയെ കാണാനാവുക.
കെണിയിൽ കുടുങ്ങിയ കടുവക്ക് ഇടത് കൈക്ക് പരിക്കുണ്ട്. നീരുള്ളതിനാൽ എക്സ്റേ പരിശോധിച്ച ശേഷം ചികിത്സ ആരംഭിക്കുമെന്ന് മൃഗശാല ഡോക്ടർ നികേഷ് കിരൺ അറിയിച്ചു. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.