Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടില്‍നിന്ന്...

വയനാട്ടില്‍നിന്ന് തൃശൂരിലെത്തിച്ച പെണ്‍കടുവ ചത്തു

text_fields
bookmark_border
വയനാട്ടില്‍നിന്ന് തൃശൂരിലെത്തിച്ച പെണ്‍കടുവ ചത്തു
cancel
തൃശൂര്‍: മൃഗശാലയിലെ പെണ്‍കടുവ ചത്തു. കഴിഞ്ഞ ഒമ്പതിന് വയനാട്ടില്‍നിന്ന് പിടികൂടി തൃശൂരിലെത്തിച്ച ഏഴ് വയസ്സുള്ള കടുവയാണ് പുലര്‍ച്ചെ ചത്തത്.
വയനാട്ടിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍പെടുകയായിരുന്നു. ഇവിടെനിന്നാണ് തൃശൂര്‍ മൃഗശാലയിലത്തെിച്ചത്. ഇവിടേക്ക് എത്തിക്കുമ്പോഴേ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. ഒരു പല്ലും കൊഴിഞ്ഞിരുന്നു. അവശതയിലായിരുന്ന കടുവയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു മൃഗശാലാ അധികൃതര്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 11ന് മൃഗശാലയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കടുവ  ഗൗരി ചത്തിരുന്നു. ഇതോടെ മൂന്ന് ആണ്‍കടുവകള്‍ മാത്രമാണ് മൃഗശാലയില്‍ അവശേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerthrissur zoo
News Summary - tiger died at thrissur zoo
Next Story