Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലഞ്ഞുനടന്ന അവശനായ കടുവയെ പിടികൂടി ചികിത്സ നൽകി

text_fields
bookmark_border
വാൽപ്പാറയിൽ അവശനായ കടുവയെ പിടികൂടി ചികിത്സ നൽകി
അലഞ്ഞുനടന്ന അവശനായ കടുവയെ പിടികൂടി ചികിത്സ നൽകി
cancel
camera_altവാൽപ്പാറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവയെ പിടികൂടി കൂട്ടിലാക്കിയപ്പോൾ.

അതിരപ്പിള്ളി: വാൽപ്പാറയിൽ അസുഖം ബാധിച്ച് അവശനായ കടുവയ്ക്ക് വനപാലകർ സംരക്ഷണം നൽകി. രണ്ടര വയസ്സുള്ള ആൺകടുവയ്ക്കാണ് സംരക്ഷണം നൽകിയത്. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനങ്ങൾ പലയിടത്തായി ഈ കടുവയെ കണ്ട് പേടിച്ചിരുന്നു.

മുടീസ് ഭാഗത്തെ തേയിലക്കാടുകളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഇത് അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഡി.എഫ്.ഒ ഗണേഷിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ്​ ചെയ്ത നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. എന്നാൽ നിരീക്ഷണത്തിൽ കടുവ അവശനാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ വലയിൽ കുടുക്കാൻ ശ്രമം ആരംഭിച്ചു. ഒടുവിൽ ഇത് കുറ്റിക്കാട്ടിൽ പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു.

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇത് വലയിൽ കുടുങ്ങിയത്. ഭക്ഷണം നൽകിയെങ്കിലും അസുഖം മൂലം കടുവ കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. വെറ്റിനറി ഡോക്ടറെത്തി ഇതിന് ചികിത്സ നൽകി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tiger caught in Valparai
Next Story