Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

text_fields
bookmark_border
കടുവയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുംവഴിയാണ് ചത്തത്
tiger kottiyoor
cancel

കേ​ള​കം (ക​ണ്ണൂ​ർ): കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യി​ൽ ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുംവഴിയാണ് ചത്തത്. കടുവയുടെ പോസ്റ്റുമോർട്ട് ഇന്ന് വയനാട് പൂക്കോട് വെച്ച് നടത്തും.

ഇന്നലെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലായിരുന്നു ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കിയത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നാ​ല് മ​ണി​യോ​ടെ​യാ​ണ് വേ​ലി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. റ​ബ​ർ ടാ​പ്പി​ങ്ങി​നാ​യി പോ​യ തൊഴിലാളിയാണ് പ​റ​മ്പി​ലെ ക​മ്പിവേ​ലി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ​യു​ടെ വ​ല​തു​കൈ ക​മ്പി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

രാ​വി​ലെ​ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സു​മെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 11 മ​ണി​യോ​ടെ വ​യ​നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്​​ധ സം​ഘം ജീ​പ്പി​ൽ​നി​ന്ന് ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ച്ചു. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന്​ മ​യ​ങ്ങി എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ക​ടു​വ​യെ വ​ല​യി​ലാ​ക്കി. ശേ​ഷം ലോ​റി​യി​ൽ സൂ​ക്ഷി​ച്ച കൂ​ട്ടി​ലേ​ക്ക് മാ​റ്റി ക​ണ്ട​പ്പു​നം വ​നം ഓ​ഫി​സ് പ​രി​സ​ര​ത്തെ​ത്തി​ച്ചു.

കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനംവകുപ്പ് ശ്രമിച്ചപ്പോൾ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായത്. തുടർന്ന് തൃശൂർ മൃഗശാലയിൽ കടുവയെ പാർപ്പിക്കാനും ചികിത്സക്കുമുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ, തൃശൂരിലേക്ക് കൊണ്ടുപോകുന്ന വഴി കടുവ ചാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tiger caught in Kottiyoor has died
Next Story