Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുൽപള്ളിയിൽ കടുവ പശുക്കിടാവിനെ കൊന്നു
text_fieldsbookmark_border
പുൽപള്ളി: പള്ളിചിറയിൽ കടുവ പശുക്കിടാവിനെ കൊന്നു. ചങ്ങമ്പം രാമകൃഷ്ണൻെറ രണ്ട് വയസ് പ്രായമുള്ള കിടാവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം. തൊഴുത്തിൽ കെട്ടിയ കിടാവിൻെറ ഉറക്കെയുള്ള കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
ഒരാഴ്ച്ച മുമ്പ് രാമകൃഷ്ണൻെറ മറ്റൊരു പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. പകൽ മേയ്ക്കാൻ വിട്ട പശുകിടാവിനെയാണ് പിടികൂടിയത്. പ്രദേശത്ത് കടുവ ശല്യം വർധിച്ചതായി കർഷകർ പറയുന്നു.
കടുവയെ നിരീക്ഷിക്കാനായി പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ചെതലയത്ത് റേഞ്ച് ഓഫീസർ ശശികുമാറിൻെറ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

