പുലി കടിച്ചു കൊണ്ടു പോയ നാലു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsഅതിരപ്പിള്ളി: വാൽപാറയിൽ പുലി കടിച്ചു കൊണ്ടുപോയ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വാൽപാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് (നാല്) വ്യാഴാഴ്ച വൈകീട്ട് ആറോടെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിെൻറ അടുക്കള വാതിലിൽ നിൽക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്.
കുട്ടിയെ കുളിപ്പിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ആയുധമായെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഒാടെയാണ് തല വേർപെട്ട നിലയിൽ 350 മീറ്റർ മാറി കുട്ടിയുടെ ശരീരം കാട്ടിൽ നിന്ന് കണ്ടുകിട്ടിയത്.
ശരീരം അൽപം മാറി വേറെ ഭാഗത്തുനിന്നാണ് കിട്ടിയത്.ഒരു വർഷം മുമ്പാണ് ഝാർഖണ്ടിൽ നിന്ന് തേയിലത്തോട്ടത്തിൽ ജോലിക്കായാണ് വാൽപാറയിലെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ പൊലീസിന് നേരെ നാട്ടുകാർ പ്രതിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
