Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജമലയിൽ വീണ്ടും കടുവ ആക്രമണം; അഞ്ച് പശുക്കളെ കൊന്നു
text_fieldsbookmark_border
ഇടുക്കി: മൂന്നാർ രാജമല നേമക്കാടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കൊന്നു. മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം നേമക്കാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ അഞ്ച് പശുക്കളെ കടുവ കൊന്നിരുന്നു. തുടർന്ന് ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കടുവയെ പിടികൂടാൻ ശ്രമം തുടരുകയാണ്. ഇന്നലെ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് 15 പേർ വീതം അടങ്ങുന്ന രണ്ട് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, കടുവയെ പിടികൂടാൻ ഇന്ന് തന്നെ കൂട് സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

