ടിക്കറ്റും 40,000 രൂപയും പ്രതിഫലം; സ്വർണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്വിട്ട് കസ്റ്റംസ്
text_fieldsഫോട്ടോ: അർജുൻ ആയങ്കി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കസ്റ്റംസ്. സ്വർണകടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. മുഹമ്മദ് ഷഫീഖാണ് സ്വർണക്കടത്തിലെ ഇടനിലക്കാരൻ. 40,000 രൂപയും വിമാന ടിക്കറ്റുമാണ് ഷഫീഖിന്‍റെ പ്രതിഫലം. മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം പറയുന്നത്.
അർജുൻ ആയങ്കിക്കായാണ് ഷഫീഖ് സ്വർണം കൊണ്ടു വന്നത്. ഇതിനുള്ള പണം മുടക്കിയതും അർജുൻ ആയങ്കിയാണ്. സ്വർണവുമായി എത്തുേമ്പാൾ വിമാനത്താവളത്തിന് പുറത്ത് കാത്തു നിൽക്കാമെന്ന് അറിയിച്ചു. എന്നാൽ, മുഹമ്മദ് ഷഫീഖ് കസ്റ്റംസിന്‍റെ പിടിയിലാവുകയായിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ജൂൺ 28ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. മുഹമ്മദ് ഷഫീഖിനെ അവസാനമായി വിളിച്ചത് അർജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടൻ അർജുൻ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.