Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂപ്പർ ഫാസ്റ്റുകളിൽ...

സൂപ്പർ ഫാസ്റ്റുകളിൽ ടിക്കറ്റ്​ ചാർജ്​ ഇനി ഫോൺ പേ വഴിയും

text_fields
bookmark_border
സൂപ്പർ ഫാസ്റ്റുകളിൽ ടിക്കറ്റ്​ ചാർജ്​ ഇനി ഫോൺ പേ വഴിയും
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ക്ലാ​സ് ബ​സു​ക​ളി​ല്‍ ഫോ​ണ്‍പേ​യി​ലൂ​ടെ ടി​ക്ക​റ്റി​ന് പ​ണം സ്വീ​ക​രി​ച്ച് തു​ട​ങ്ങി. ക​ണ്ട​ക്ട​റു​ടെ കൈ​വ​ശ​മു​ള്ള ഫോ​ണ്‍പേ ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് യാ​ത്ര​ക്കാ​ര്‍ക്ക് പ​ണം കൈ​മാ​റാം.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​താ​നും ബ​സു​ക​ളി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കി​യ​ത്. ക്ര​മേ​ണ മ​റ്റു ബ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ക​ണ്ട​ക്ട​റു​ടെ സ്മാ​ര്‍ട്ട് ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

ഫോ​ണ്‍ പേ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ് ത​യാ​റാ​ക്കി. ഇ​തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തു​ന്ന​തി​ന് സ്ഥി​രീ​ക​ര​ണം ല​ഭി​ക്കും.

ബ​സു​ക​ളു​ടെ റൂ​ട്ടും വി​ശ​ദാം​ശ​ങ്ങ​ളും ആ​പ്പി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍പേ വ​ഴി എ​ത്ര​രൂ​പ ക​ല​ക്ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ട​ക്ട​ര്‍ക്ക് വേ ​ബി​ല്ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി തു​ക അ​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് സം​വി​ധാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCPhonePe
News Summary - Ticket charges in super fasts are now through phone pay
Next Story