Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുഷാരയുടെ മരണം:...

തുഷാരയുടെ മരണം: ഭർതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

text_fields
bookmark_border
tushara-murder
cancel
camera_alt???????? ???????, ???????????? ????????? ???????????, ???? ??????? ??????????

കരുനാഗപ്പള്ളി: ഓയൂരിലെ ഭർതൃഗൃഹത്തിൽ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും കരുനാഗപ്പള്ളി സ്വദേശിനി തുഷാര (26) മ രിക്കാനിടയായ സംഭവത്തിൽ ഭർതൃസഹോദരിക്കും ഭർത്താവിനെതിരെയും അന്വേഷണം നടത്തണമെന്ന് തുഷാരയുടെ ബന്ധുക്കൾ ആവശ്യപ ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ബന്ധുക്കൾ പരാതി നൽകി.

തുഷാരയെ ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ ഇവരോടൊപ്പം ചന്തുവി​​െൻറ സഹോദരിയും ഭർത്താവും നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പോസ്​റ്റ്​മോർട്ടത്തിനു ശേഷം തുഷാരയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാന്ത് ഭവനത്തിൽകൊണ്ടുവന്ന് സംസ്കരിച്ചു.

തുഷാരയോട്​ അതിക്രൂരമായ പീഡനമാണ് നടത്തിയിരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഏതുവഴിയും ഞങ്ങളുടെ കുട്ടിയെ അവിടെനിന്ന്​ മോചിപ്പിച്ചേനെയെന്ന് ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThushara Murder Case
News Summary - Thushara Murder Case -Kerala News
Next Story