ചെക്കുകേസ്: തുഷാറിനെ കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശൻ
text_fieldsചേർത്തല: ചെക്കുകേസിൽ തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവം കുടുക്കിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള ്ളാപ്പള്ളി നടേശൻ. കള്ളം പറഞ്ഞാണ് തുഷാറിനെ യു.എ.ഇയിലേക്ക് വിളിച്ചു വരുത്തിയത്. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാ ണ് പ്രതീക്ഷ. കേസിനെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
പത്തു വർഷം മു ൻപ് നൽകിയ പത്തു മില്യൻ ദിർഹമിന്റെ ചെക്കുകേസിലാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിലായത്. തുഷാറിനെ അജ്മാന് ജയിലിലേക്ക് മാറ്റിയതായാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നു തന്നെ പുറത്തിറക്കാൻ ശ്രമങ്ങൾ നടത്തുന്നതായി തുഷാറിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
നേരത്തേ, യു.എ.ഇയിൽ നിർമാണ കമ്പനി നടത്തിയ ഘട്ടത്തിൽ നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതാണ് വിനയായത്. നിർമാണ കമ്പനിയിലെ സബ് കോൺട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ.
വർഷങ്ങൾക്ക് മുൻപുള്ള കേസ് നിലനിൽക്കില്ല എന്ന വാദമാണ് അവർ മുഖ്യമായി ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി പരാതിയുടെ അനുബന്ധ നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയായിരുന്നു.
