ചെങ്ങന്നൂരിൽ നിസഹകരണം തുടരും -തുഷാർ വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: എൻ.ഡി.എ മുന്നണി വിടില്ലെന്ന് സൂചന നൽകി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഇതിനായി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗം തന്നെയാണ്. ഇപ്പോഴുള്ളത് നിസ്സഹകരണം മാത്രമാണ്-തുഷാർ വ്യക്തമാക്കി. പാര്‍ട്ടി എൻ.ഡി.എ മുന്നണി വിടാനൊരുങ്ങുകയാണെന്ന സൂചനകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തൽ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കുമെന്ന് അഭ്യൂഹം പരന്ന സാഹചര്യത്തിൽ തൽക്കാലം എൻ.ഡി.എ വിടാനില്ലെന്ന നിലപാടിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.
