അധികാരത്തിനായി ആരുമായും സഹകരിക്കും –തുഷാർ വെള്ളാപ്പള്ളി
text_fieldsകോഴിക്കോട്: അധികാരത്തിലെത്താനായി ആരുമായും സഹകരിക്കുമെന്നും എൻ.ഡി.എ വെച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ വേണ്ടെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറും എൻ.ഡി.എ വൈസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എൻ.ഡി.എ നൽകുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കേണ്ട എന്നാണ് ബി.ഡി.ജെ.എസ് സംസ്ഥാന സമിതിയുടെ തീരുമാനം. ബി.ഡി.ജെ.എസ് ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. മുന്നണിയിൽ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. എൻ.ഡി.എയോടോ എൽ.ഡി.എഫിനോടോ യു.ഡി.എഫിനോടോ വിരോധമില്ല.
സ്വീകരിക്കാൻ തയാറുള്ള മുന്നണികളുമായി സഹകരിക്കുന്നത് പരിശോധിക്കും. അധികാരത്തിൽ എത്താൻ വേണ്ടിയാണ് മത്സരിക്കുന്നത്. ആരുടെ കൂടെെയന്നത് ആലോചിച്ച് തീരുമാനിക്കും -അദ്ദേഹം പറഞ്ഞു.
