Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകും - തുഷാർ വെള്ളാപ്പള്ളി
text_fieldsbookmark_border
ചേർത്തല: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സ്വർണക്കടത്തു പോലുള്ള അഴിമതികൾ ഒളിച്ചുവെക്കുന്നതിനുള്ള സൃഷ്ടിയാണ് സെക്രേട്ടറിയറ്റിലെ തീപിടിത്തം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രതിഷേധിച്ച എൻ.ഡി.എ ചെയർമാൻകൂടിയായ ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് അത്യന്തം അപലപനീയമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
ആസന്നമായ ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന് ജയസാധ്യത ഏറെയുള്ള സീറ്റുകൾ നോക്കി മുന്നണിയിൽ സീറ്റുധാരണയുണ്ടാക്കി മത്സരിക്കാനും തീരുമാനമായെന്നും തുഷാർ പറഞ്ഞു.
Next Story

