തുഷാറിൻെറ സ്ഥാനാർഥിത്വം; നിലപാട് മാറ്റി വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ നിലപാട് മാറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മൽസരിക്കുന്നതിന് താനെതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന് ശക്തമായ സംഘടനാ സംസ്കാരമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ മൽസരിക്കുേമ്പാൾ എസ്.എൻ.ഡി.പിയിലെ സ്ഥാനം രാജിവെക്കണോയെന്ന കാര്യം ഇപ്പോൾ പറയാനാവില്ല. എസ്.എൻ.ഡി.പിക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്.എൻ.ഡി.പിക്ക് ശരി ദൂരമായിരിക്കും ഉണ്ടാകുകെയന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നേരത്തെ എസ്.എൻ.ഡി.പി ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുേമ്പാൾ സംഘടനയിലെ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് തുഷാർ മൽസരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
