Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് ക്ഷണിച്ച് തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ഡി.ജെ.എസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകും
PC Chacko, Thushar
cancel

കോഴിക്കോട്: കോൺഗ്രസ് വിട്ട പി.സി ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് ക്ഷണിച്ച് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എയുടെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകുമെന്ന് പി.സി ചാക്കോക്ക് വാഗ്ദാനം നൽകുക കൂടി ചെയ്യുന്നുണ്ട് തുഷാർ വെള്ളാപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.

പി.സി ചാക്കോയെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബിഡിജെഎസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകും. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്‍ഗ്രസ് ഗ്രൂപ്പ് വൈര്യത്തില്‍ പാര്‍ട്ടിവിട്ട ശ്രീ പി.സി ചാക്കോയെ എൻ.ഡി.എ യിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കും. കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണ്. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thushar Vellapally invites PC Chacko to join BDJS
Next Story